മെസ്സിയുടെ തിരിച്ചു വരവിൽ പ്രതികരണം നടത്തി; ഫെറാൻ ടോറസ്
ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി 2021-ലാണ് ക്യാമ്പ് നൗ വിടുന്നത്
ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് അടുത്ത സീസണു മുന്നോടിയായി മടങ്ങിവരുമെന്നാണ് ഫുട്ബോൾ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നത്. താരം ഇതുവരെ പി.എസ്.ജിയുമായി കരാർ പുതുക്കുയിട്ടുമില്ല. ഇപ്പോൾ ബാഴ്‌സലോണ കളിക്കാർ ലയണൽ മെസിയെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഫെറാൻ ടോറസ്.
"It's true there has been a rumour. I would like it, a farewell for him at the appropriate level for everything he has given Barca."
— Football España (@footballespana_) April 28, 2023
Ferran Torres on the potential return of Lionel Messi @cero.pic.twitter.com/tZ8UwK6YQZ
ബാഴ്‌സലോണ, മെസ്സിയുടെ അവസാന പോരാട്ടങ്ങൾക്കായി അർജന്റീനയൻ താരത്തെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നാണ് ടോറസ് പറയുന്നുത്. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനത്തിൽ കളിക്കളത്തിൽ ഒരുമിച്ച് പന്ത് തട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. മെസ്സി ബാഴ്സലോണയിൽ വരുമെന്ന് ഇപ്പോഴും വെറും ഊഹാപോഹം എന്നത് ശരിയാണ്. എങ്കിലും ബാഴ്‌സയ്ക്ക് നൽകിയ എല്ലാത്തിനും ഉചിതമായ തലത്തിൽ അദ്ദേഹത്തിന് ഒരു വിടവാങ്ങൽ ഞാൻ ആഗ്രഹിക്കുന്നു. ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി 2021-ലാണ് ക്യാമ്പ് നൗ വിടുന്നത്. ടീമിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തിന് പുതിയ കരാർ കൊടുക്കാൻ അന്ന് ബാഴ്സലോണക്ക് തിരിച്ചടിയായത്.
മെസ്സി തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല, ഈ സീസണിൽ ചില സമയങ്ങളിൽ പി.എസ്.ജി ആരാധകരിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. താരം തിരിച്ചു വരുമെന്നാണ് ഇപ്പോഴും ആരാധകരുടെയും ബാഴ്സലോണയുടെയും പ്രതീക്ഷ.
Adjust Story Font
16