Quantcast

'തുടരെ നാല് ലോകകപ്പ് നേടിയാലും മെസ്സിക്ക് മറഡോണയാകാനാകില്ല'; വിയോജിപ്പുമായി അർജന്റീന മുൻ താരം

1978ൽ അർജന്റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത സംഘത്തിലെ സൂപ്പർ താരമായിരുന്ന മരിയോ കെംപസ് ആണ് മെസ്സിയെ ഒരിക്കലും മറഡോണയുമായി താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-07-15 14:24:45.0

Published:

15 July 2021 2:22 PM GMT

തുടരെ നാല് ലോകകപ്പ് നേടിയാലും മെസ്സിക്ക് മറഡോണയാകാനാകില്ല; വിയോജിപ്പുമായി അർജന്റീന മുൻ താരം
X

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇതിഹാസ താരം ലയണൽ മെസ്സി കഴിഞ്ഞയാഴ്ച കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിട്ടത്. 28 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതിവരുത്തിയായിരുന്നു ബദ്ധവൈരികളായ ബ്രസീലിനെ അവരുടെ സ്വന്തം തട്ടകത്തിൽ കീഴടക്കി അർജന്റീന കോപ അമേരിക്ക ജേതാക്കളായത്. നാല് ഗോളും അഞ്ച് അസിസ്റ്റുമായി ടൂർണമെന്റിലുടനീളം നിറഞ്ഞാടിയ മെസ്സി തന്നെയായിരുന്നു അർജന്റീനയെ ഈ ചരിത്രവിജയത്തിലേക്ക് മുന്നിൽനിന്നു നയിച്ചത്.

കോപ കിരീടത്തോടെ മെസ്സിയെന്ന ഇതിഹാസത്തിന്റെ കരിയർ സമ്പൂർണമായിരിക്കുന്നുവെന്നാണ് ആരാധകരെല്ലാം വാഴ്ത്തിപ്പാടിയത്. എന്നാൽ, മറ്റൊരു അർജന്റീന ഇതിഹാസത്തിന് അക്കാര്യത്തിൽ ചെറിയൊരു വിയോജിപ്പുണ്ട്. തുടർച്ചയായി നാല് ലോകകപ്പ് കിരീടങ്ങൾ നേടിയാലും മെസ്സി ഡീഗോ മറഡോണയെപ്പോലെയാകില്ലെന്നാണ് മുൻ അർജന്റീന താരം മരിയോ കെംപെസ് വ്യക്തമാക്കിയത്.

1978ൽ അർജന്റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത സംഘത്തിലെ സൂപ്പർ താരമായിരുന്നു കെംപസ്. രണ്ട് ഇതിഹാസങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റില്ലെന്നാണ് കെംപസിന്റെ അഭിപ്രായം. ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മറഡോണയുടെ പകരക്കാരനായിരുന്നുവെന്നതാണ് മെസ്സിയുടെ നിർഭാഗ്യം. ലോകമൊന്നടങ്കം വിഗ്രഹപരിവേഷമുള്ള മറഡോണയെ നിഷ്പ്രഭമാക്കുക അത്രയെളുപ്പമല്ല. മെസ്സിക്ക് മറഡോണയെക്കാൾ മികച്ച താരമാകണമെന്നുണ്ടെങ്കില്‍ തുടർച്ചയായി നാല് ലോകകിരീടങ്ങൾ നേടിയാല്‍ പോലും അത് സാധിക്കാൻ പോകുന്നില്ല. അദ്ദേഹം ഇപ്പോഴും ഒരു ലോകകപ്പ് തന്നെ നേടിയിട്ടില്ല. ഇനിയെത്ര കിരീടം നേടിയാലും, വ്യക്തിപരമായി എന്തൊക്കെ സ്വന്തമാക്കിയാലും അതൊന്നും ഒരിക്കലും മറഡോണയുമായി താരതമ്യം ചെയ്യാനേ പറ്റില്ല-അഭിമുഖത്തിൽ കെംപെസ് പറഞ്ഞു.

TAGS :

Next Story