Quantcast

എല്ലാ വർഷവും ഇനി ഒളിംപിക്‌സ് മാതൃകയിൽ കായികമേള-മന്ത്രി വി. ശിവൻകുട്ടി

'കേരളത്തിന്റെ കായികചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഐക്യകേരള രൂപീകരണശേഷം ഇത്ര വിദ്യാർഥികൾ പങ്കെടുത്ത് ഒരു കായിക മാമാങ്കം നടന്നിട്ടില്ല'

MediaOne Logo

Web Desk

  • Updated:

    2024-11-07 11:38:52.0

Published:

7 Nov 2024 10:48 AM GMT

Minister V Sivankutty told MediaOne that the government will consider holding a sports event on the pattern of Olympics every year, Kerala schools sports meet 2024
X

കൊച്ചി: എല്ലാ വർഷവും ഇനി ഒളിംപിക്‌സ് മാതൃകയിൽ കായികമേള നടത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രൈസ്മണി കൂട്ടുന്ന കാര്യവും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. കേരളം ഇന്ത്യയ്ക്കും ലോകത്തിനും നൽകുന്ന മാതൃകയാണ് ഈ കായികമേളയെന്നും മന്ത്രി 'മീഡിയവണി'നോട് പറഞ്ഞു.

കേരളത്തിന്റെ കായികചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഐക്യകേരള രൂപീകരണശേഷം ഇത്ര വിദ്യാർഥികൾ പങ്കെടുത്ത് ഒരു കായിക മാമാങ്കം നടന്നിട്ടില്ല. സാധാരണ കായികമത്സരങ്ങൾ പല വേദികളിലായാണു നടന്നുവന്നിരുന്നത്. ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഈ കായികമേള. അടുത്ത വർഷം മുതൽ എല്ലാവരെയും ഒരേ വേദിയിൽ അണിനിരത്തി മേള നടത്തുന്ന കാര്യം ആലോചിക്കാമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

''കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും അവസരവും കിട്ടുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ഒളിംപിക്‌സ് മാതൃകയിൽ നടക്കുന്ന ഈ കായികമേളയിൽ 24,000 വിദ്യാർഥികളാണു പങ്കെടുക്കുന്നത്. 2,000ത്തോളം മത്സരം നിയന്ത്രിക്കുന്ന അധ്യാപകരുമുണ്ട്. താമസ-ഭക്ഷണ കാര്യത്തിലെല്ലാം കുറവുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.''

ഭിന്നശേഷിക്കാർക്കായി സ്‌പെഷൽ ഒളിംപിക്‌സും ഇതോടൊപ്പം നടക്കുന്നുണ്ട്. കേരളം ഇന്ത്യയ്ക്കു നൽകുന്ന സംഭാവനയും മാതൃകയുമാണിത്. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ എട്ട് സ്‌കൂളുകളിൽനിന്നുള്ള 50ലേറെ കുട്ടികളും ഇവിടെ പങ്കെടുക്കുന്നുണ്ട്. ഒളിംപിക്‌സിനോടൊപ്പം എത്തിയില്ലെങ്കിലും ഒളിംപിക്‌സ് മാതൃകയിലും രീതിയിലും നമുക്ക് നടത്താൻ കഴിയുന്നു. ഇത് കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Watch video report here

Summary: Minister V Sivankutty told 'MediaOne' that the government will consider holding a sports event on the pattern of Olympics every year

TAGS :

Next Story