Quantcast

മിന്നുമണി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ; ഓസീസിനെതിരായ ടി 20 പരമ്പരയിൽ ഇടംനേടി

ജനുവരി അഞ്ച് മുതലാണ് ടി 20 പരമ്പര ആരംഭിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 Dec 2023 9:48 AM

minnumani
X

ആസ്ത്രേലിയക്കെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണി ടി20 ടീമില്‍ ഇടംപിടിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്‍.

ശ്രേയങ്ക പാട്ടീല്‍, സയ്ക ഇഷാഖ് എന്നിവരും ഏകദിന ടീമിലുണ്ട്. അണ്ടര്‍ 19 ലോകകപ്പ് ടീമിലുണ്ടായിരുന്ന ടിറ്റസ് സാധു ഇരു ടീമിലും ഇടംനേടി. ഈ മാസം 28 മുതൽ ജനുവരി രണ്ട് വരെയാണ് ഏകദിന പരമ്പര. ജനുവരി അഞ്ച് മുതലാണ് ടി 20 പരമ്പര ആരംഭിക്കുന്നത്.

TAGS :

Next Story