Quantcast

പൊന്നുയർത്തി മീരാബായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഗെയിം റെക്കോർഡോടെയാണ് സ്വർണം നേടിയത്.

MediaOne Logo

Web Desk

  • Published:

    30 July 2022 5:07 PM GMT

പൊന്നുയർത്തി മീരാബായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം
X

ലണ്ടന്‍: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഗെയിം റെക്കോർഡോടെ സ്വർണം നേടി.

197 കിലോയാണ് ചാനു ഉയർത്തിയത്. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മീരാബായ് ചാനു എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തിയിരുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യ ശ്രമത്തിൽ തന്നെ മീരബായ് സ്വർണം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ന് നടന്ന മൂന്ന് ഫൈനലുകളിലും ഇന്ത്യ മെഡൽ നേടി. നേരത്തെ 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. 61 കിലോ വിഭാഗത്തിലാണ് ഗുരുരാജ പൂജാരി വെങ്കലം നേടിയത്.

269 കിലോ ഭാരം ഉയർത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. ഈ ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അസ്‌നിൽ 285 കിലോ ഉയർത്തി ഗെയിം റെക്കോർഡോടെ സ്വർണം നേടി. 55 കിലോ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. സങ്കേത് മഹാദേവ് സർഗറാണ് വെള്ളി നേടിയത്. ആകെ 248 കിലോ ഉയർത്തിയാണ് താരം വെള്ളി നേടിയത്. അതേസമയം ടേബിൾ ടെന്നീസ് മിക്‌സഡ് ടീം ഇനത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗയാനയ്‌ക്കെതിരെ സന്പൂർണ ജയവുമായി ഇന്ത്യ ക്വാർട്ടറിൽ കടന്നു.

TAGS :

Next Story