ഐസിസിയുടെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി മുഹമ്മദ് റിസ്‌വാൻ
2021ല്‍ 29 അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിച്ച റിസ്‌വാൻ 73.66 ശരാശരിയില്‍ 1326 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 134.89 ആണ് സ്‌ട്രൈക്ക് റേറ്റ്.
2021ലെ ഐ.സി.സിയുടെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാൻ. പാക് താരം ഇതാദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.
2021ല്‍ 29 അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിച്ച റിസ്‌വാൻ 73.66 ശരാശരിയില്‍ 1326 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 134.89 ആണ് സ്‌ട്രൈക്ക് റേറ്റ്. 2021 ടി 20 ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടി 20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരമാണ് റിസ്‌വാൻ.
ബാറ്റുകൊണ്ട് മാത്രമല്ല വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞവർഷം റിസ്‌വാനായി.ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്താന് പത്തു വിക്കറ്റിന്റെ കൂറ്റന്‍ ജയം സമ്മാനിച്ചതില്‍ റിസ്‌വാൻ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കറാച്ചിയില്‍ നടന്ന ട്വന്റി 20 മത്സരത്തില്‍ റിസ്വാന്‍ സെഞ്ചുറി നേടിയിരുന്നു. പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 87 റണ്‍സും അടിച്ചെടുത്തു. അടുത്ത വർഷം മറ്റൊരു ടി20 ലോകകപ്പ് കൂടി വരാനിരിക്കെ റിസ്‌വാൻ ഇതേ രീതിയിൽ തന്നെ മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. ഇന്ത്യയ്‌ക്കെതിരായ കഴിഞ്ഞ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റിസ്‌വാൻ 55 പന്തിൽ പുറത്താകാതെ 79 റൺസാണ് നേടിയിരുന്നത്.
Sheer Consistency, indomitable spirit and some breathtaking knocks 🔥
— ICC (@ICC) January 23, 2022
2021 was memorable for Mohammad Rizwan 👊
More 👉 https://t.co/9guq9xKOod pic.twitter.com/6VZo7aaRIA
Adjust Story Font
16