Quantcast

കളി പഠിപ്പിക്കാന്‍ മോര്‍ക്കലും; മോണി മോര്‍ക്കല്‍ ഇന്ത്യയുടെ പുതിയ ബോളിങ് കോച്ച്

നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനൊപ്പം നേരത്തേ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സഹപരിശീലക റോളിൽ മോര്‍ക്കലുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    14 Aug 2024 2:16 PM

കളി പഠിപ്പിക്കാന്‍ മോര്‍ക്കലും; മോണി മോര്‍ക്കല്‍ ഇന്ത്യയുടെ പുതിയ ബോളിങ് കോച്ച്
X

ന്യൂഡല്‍ഹി: മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കലിനെ ഇന്ത്യയുടെ പുതിയ ബോളിങ് കോച്ചായി നിയമിച്ചു. അടുത്ത മാസം ഒന്നിന് മോർക്കൽ ചുമതലയേൽക്കും. നേരത്തേ പാക് ക്രിക്കറ്റ് ടീമിന്റെ ബോളിങ് കോച്ചായി പ്രവർത്തിച്ചിട്ടുള്ള മോർക്കൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബോളർമാരിൽ ഒരാളാണ്.

86 ടെസ്റ്റ് മത്സരങ്ങളിലും 117 ഏകദിനങ്ങളിലും 44 ടി20 മത്സരങ്ങളിലും മോർക്കൽ ദക്ഷിണാഫ്രിക്കൻ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 544 വിക്കറ്റുകളാണ് ദേശീയ ജഴ്‌സിയിൽ താരത്തിന്റെ സമ്പാദ്യം. നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനൊപ്പം നേരത്തേ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സഹപരിശീലക റോളിൽ താരമുണ്ടായിരുന്നു.

TAGS :

Next Story