Quantcast

ചരിത്ര വിജയം ഫലസ്തീന് സമര്‍പ്പിച്ച് മൊറോക്കന്‍ താരങ്ങള്‍

നേരത്തേ കാനഡയ്‌ക്കെതിരെ നേടിയ വിജയത്തിന് ശേഷവും ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ച് മൊറോക്കൻ താരങ്ങൾ ഫലസ്തീന്‍ പതാകകളേന്തി ആഹ്ളാദ പ്രകടനം നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 Dec 2022 7:31 PM GMT

ചരിത്ര വിജയം ഫലസ്തീന് സമര്‍പ്പിച്ച് മൊറോക്കന്‍ താരങ്ങള്‍
X

ദോഹ: ലോകപ്പ് പ്രീക്വാര്‍ട്ടറില്‍ ആദ്യാവസാനം ആവേശം അലയടിച്ച പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ പ്രവേശത്തിന്‍റെ ഞെട്ടലിലാണ് ഫുട്ബോള്‍ ലോകം. ഗ്രൂപ്പ് ഘട്ടത്തില്‍ ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ തകര്‍ത്തതടക്കം രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ പടയോട്ടം. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ഏക ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറോക്കോ..

മത്സരത്തിന് ശേഷം മൊറോക്കന്‍ പതാകകള്‍ക്കൊപ്പം ഫലസ്തീന്‍ പതാകകളുമേന്തിയാണ് മൊറോക്കന്‍ താരങ്ങള്‍ എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. നേരത്തേ കാനഡയ്‌ക്കെതിരെ നേടിയ വിജയത്തിന് ശേഷവും ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ച് മൊറോക്കൻ താരങ്ങൾ ഫലസ്തീന്‍ പതാകകള്‍ കൊണ്ട് ആഹ്ളാദ പ്രകടനം നടത്തിയിരുന്നു. ഫലസ്തീൻ പതാക പിടിച്ചു നിൽക്കുന്ന മൊറോക്കൻ താരങ്ങളായ ജവാദ് അൽ യാമിഖിന്റെയും സലീം അമല്ലായുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു.

മൊറോക്കൻ കാണികൾ ഫ്രീ ഫലസ്തീൻ എന്നെഴുതിയ കൂറ്റൻ പതാകയും ഗ്യാലറിയിൽ പ്രദർശിപ്പിച്ചു. നേരത്തെ, ഡെന്മാർക്ക്-തുനീഷ്യ മത്സരത്തിനിടെയും കാണികൾ ഫലസ്തീന് ഐക്യദാർഢ്യമറിയിച്ച് പതാക പ്രദർശിപ്പിച്ചിരുന്നു.


TAGS :

Next Story