ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ധോണി
തമിഴ്നാട് അഡ്വക്കറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം അനുമതി നല്‍കിയതോടെയാണ് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്
ചെന്നൈ: ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. ജി. സമ്പത്ത് കുമാറിനതിരെയാണ് ധോണിയുടെ നിയമനടപടി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിക്കും സർക്കാർ അഭിഭാഷകർക്കുമെതിരെ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇന്നലെ കോടതിക്കു മുൻപിലെത്തിയെങ്കിലും വാദംകേട്ടില്ല.
2014ൽ ഐ.പി.എല്ലിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അന്ന് പൊലീസ് ഐ.ജിയായിരുന്ന സമ്പത്തിനെതിരെ ധോണി രാതി നൽകിയിരുന്നു. തന്നെ ഒത്തുകളിയുമായി ബന്ധപ്പെടുത്തി പരാമർശം നടത്തുന്നതു തടണമെന്നാണ് ധോണി കോടതിയിൽ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള പരാമർശങ്ങളുടെ പേരിൽ മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും താരം കോടതിയോട് ആവശ്യപ്പെട്ടു.
തുടർന്ന് ധോണിയെ ഒത്തുകളിയുമായി ബന്ധപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് 2014 മാർച്ച് 18ന് മദ്രാസ് കോടതി ഇടക്കാല ഉത്തരവിറക്കി. എന്നാൽ, ഇതിനുശേഷവും കോടതിയെയും സർക്കാരിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകരെയും അവമതിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി സമ്പത്ത് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചെന്നാണ് പുതിയ പരാതി.
ഈ വർഷം ജൂലൈ 18ന് തമിഴ്നാട് അഡ്വക്കറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം അനുമതി നൽകിയതിനെ തുടർന്നാണ് ധോണി പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബർ 11നായിരുന്നു താരം കോടതിയിൽ പരാതി നൽകിയത്.
Summary: Former Indian Cricketer MS Dhoni has moved the Madras High Court to initiate contempt proceedings against IPS officer G Sampath Kumar for his alleged statements against the Supreme Court in the matter pertaining to match-fixing
Adjust Story Font
16