Quantcast

'ഇതാ എന്റെ സ്‌നേഹസമ്മാനം'; പാക് പേസർ ഹാരിസ് റഊഫിനെ ഞെട്ടിച്ച് ധോണി

2020 ആഗസ്തിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    8 Jan 2022 5:37 AM GMT

ഇതാ എന്റെ സ്‌നേഹസമ്മാനം; പാക് പേസർ ഹാരിസ് റഊഫിനെ ഞെട്ടിച്ച് ധോണി
X

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയിൽ നിന്ന് ആ മനോഹരമായ സമ്മാനം ലഭിച്ചതിന്റെ ത്രില്ലിലാണ് പാക് പേസർ ഹാരിസ് റഊഫ്. ചെന്നൈ സൂപ്പർ കിങ്‌സിലെ തന്റെ നമ്പർ 7 ജഴ്‌സിയാണ് ധോണി റഊഫിന് സമ്മാനമായി നൽകിയത്. ഇതിന്റെ ചിത്രങ്ങൾ പാക് പേസറാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

'ക്യാപ്റ്റൻ കൂളും ഇതിഹാസവുമായ ധോണി ഈ മനോഹരമായ സമ്മാനം നൽകി എന്നെ ആദരിച്ചു. ഈ 'ഏഴ്' ഇപ്പോഴും ഹൃദയങ്ങൾ കീഴടക്കുന്നു. പിന്തുണയ്ക്ക് നന്ദി' - ജഴ്‌സിയുടെ രണ്ട് ചിത്രങ്ങൾക്കൊപ്പം ഹാരിസ് റഊഫ് ട്വിറ്ററിൽ കുറിച്ചത്.

2020 ആഗസ്തിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഐപിഎല്ലിൽ ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്‌സ് നായകനാണ്. ഓസീസിലെ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർ താരമാണ് ഹാരിസ് റഊഫ്.

TAGS :

Next Story