'അരങ്ങൊഴിഞ്ഞാലും ആരവം അടങ്ങില്ല... തല ഡാ'; കാര്യവട്ടത്ത് ടീം ഇന്ത്യയെ കാത്തിരുന്നത് ധോണിയുടെ പടുകൂറ്റന്‍ കട്ടൗട്ട്
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ ടീം ഇന്ത്യയെ കാത്തിരുന്നത് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ 50 അടി നീളമുള്ള പടൂകൂറ്റന്‍ കട്ടൗട്ട്
ഗ്രീന്‍ഫീല്‍ഡ ്സ്റ്റേഡിയത്തിന് മുന്നിലെ 50 മീറ്റര്‍ നീളമുള്ള ധോണിയുടെ കട്ടൌട്ട്
മൂന്നാം ഏകദിനത്തിനായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ ടീം ഇന്ത്യയെ കാത്തിരുന്നത് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ പടൂകൂറ്റന്‍ കട്ടൌട്ട്. ധോണിയുടെ കേരളത്തിലെ ആരാധകര്‍ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ ഒരുക്കിയത് 50 അടി നീളമുള്ള ധോണിയുടെ കട്ടൌട്ടാണ്.
''അരങ്ങൊഴിഞ്ഞാലും ആരവം അടങ്ങില്ല...'' എന്ന കുറിപ്പോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട 'തല'യുടെ കൂറ്റന്‍ കട്ടൌട്ട് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഓള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷന്‍ എന്നും കട്ടൌട്ടിന്‍റെ താഴെ എഴുതിയിട്ടുണ്ട്.
അതേസമയം ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സീരീസ് സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനാകും ടീം ഇന്ത്യയുടെ ശ്രമം. എന്നാല്‍ ടി20 പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ശ്രീലങ്ക ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും ഇന്ന് ഫീല്‍ഡിലറങ്ങുന്നത്.
MS Dhoni's 50 feet cut-out outside Greenfield International Stadium in Thiruvananthapuram, ahead of the 3rd ODI between India and Sri Lanka.#MSDhoni #Kerala #Thiruvananthapuram #INDvsSL #CricTracker pic.twitter.com/UmlK6guYfT
— CricTracker (@Cricketracker) January 15, 2023
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഹർദിക് പാണ്ഡ്യയും ഉമ്രാൻ മാലിക്കും ഇറങ്ങില്ല. പകരം സൂര്യകുമാർ യാദവും വാഷിങ്ടൻ സുന്ദറും ടീമില്‍ ഇടം നേടി. അസുഖത്തത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുൽ ദ്രാവിഡ് ഇന്ന് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
Fans in Kerala put 50-feet long cut out of MS Dhoni ahead of 3rd ODI against Srilanka.#MSDhoni #MSD #India #IndianCricketTeam #SriLanka #INDvsSL #ODI #Kerala #fans pic.twitter.com/5m93kM9DU8
— «Ajin» (@the_w_ylde_) January 15, 2023
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടണ്‍ സുന്ദർ, അക്സര്‍ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ശ്രീലങ്കൻ ടീം: ആവിഷ്ക ഫെർണാണ്ടോ, നുവാനിന്ദു ഫെർണാണ്ടോ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ആഷേൻ ഭണ്ഡാര, ചാരിത് അസലങ്ക, ദസുൻ ശാനക (ക്യാപ്റ്റൻ), വാനിന്ദു ഹസരംഗ, ജെഫ്രി വാൻഡർസേ, ചാമിക കരുണരത്‌നെ, കസൂൻ രജിത, ലഹിരു കുമാര
Adjust Story Font
16