Quantcast

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലില്‍

ആദ്യ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ എറിഞ്ഞതോടെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-22 05:37:02.0

Published:

22 July 2022 2:14 AM GMT

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലില്‍
X

ഒറിഗണ്‍: ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ എറിഞ്ഞതോടെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുകയായിരുന്നു. 83.5 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്. യോഗ്യത നേടുന്ന ആദ്യ 12 താരങ്ങളായിരിക്കും ഫൈനലില്‍ മത്സരിക്കുക. ഞായറാഴ്ചയാണ് ഫൈനല്‍.

കഴിഞ്ഞ മാസം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ദൂരം താണ്ടി നീരജ് ചോപ്ര പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു. ലോക റാങ്കിംഗിൽ നാലാം സ്ഥാനത്താണ് നീരജ്. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാഡ്‌ലെജും ഈ ഗ്രൂപ്പിൽ ഉള്ളതിനാൽ ഗ്രൂപ്പ് എയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റാങ്കുകാരനാണ്. 90.88 മീറ്ററാണ് വാഡ്‌ലെജിന്‍റെ സീസണിലെ ഏറ്റവും മികച്ചത്. ലോക ഒന്നാം നമ്പർ താരമായ പീറ്റേഴ്‌സ് ആൻഡേഴ്സൺ ഗ്രൂപ്പ് ബിയിലാണ്. 93.07 മീറ്ററാണ് സീസണിലെ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം. ഈ വര്‍ഷം തന്‍റെ ദൂരം 90 മീറ്റര്‍ കടക്കുമെന്നാണ് നീരജിന്‍റെ പ്രതീക്ഷ.

TAGS :

Next Story