Quantcast

''എനിക്കും മെസ്സിക്കും പി.എസ്.ജി നരകമായിരുന്നു...''; വെളിപ്പെടുത്തലുമായി നെയ്മര്‍

മെസ്സിക്കും തനിക്കും പി.എസ്.ജിയിൽ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബ്ബില്‍ നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നും നെയ്മർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    4 Sep 2023 4:37 AM

Published:

4 Sep 2023 4:26 AM

Neymar ,hell ,admission ,PSG,,Lionel Messi
X

പി.എസ്.ജി വിട്ട് അല്‍ ഹിലാലിലെത്തിയ നെയ്മർ‌ മുന്‍ ക്ലബിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മെസ്സിക്കും തനിക്കും പി.എസ്.ജിയിൽ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബ്ബില്‍ നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നും നെയ്മർ പറഞ്ഞു.

“മെസ്സിക്ക് അർജന്‍റീനയോടൊപ്പം ലഭിച്ച അതുല്യമായ വർഷത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാൻ വളരെ സന്തോഷവാനായിരുന്നു, എന്നാൽ അതേ സമയം അദ്ദേഹം ഒരു നാണയത്തിന്‍റെ ഇരുവശങ്ങളിലുമായാണ് ജീവിച്ചത്. അതെനിക്ക് വളരെ സങ്കടമുണ്ടാക്കി, അർജന്‍റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി സ്വർഗതുല്യമായ ദിവസങ്ങൾ ആഘോഷിച്ചു‌, അവർക്കൊപ്പം അവസാന വർഷങ്ങളിൽ അദ്ദേഹത്തിന് എല്ലാം നേടാന്‍ കഴിഞ്ഞു, എന്നാൽ പാരീസിലേക്ക് വരുമ്പോള്‍ അവിടം നരകം ആയിരുന്നു. മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്.” നെയ്മർ പറഞ്ഞു.

“ഞങ്ങൾ അവിടെ അസ്വസ്ഥരായിരുന്നു, ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചിട്ടും ഒന്നും സാധിച്ചില്ല.... നിർഭാഗ്യവശാൽ, ഞങ്ങൾക്കത് കഴിഞ്ഞില്ല.” നെയ്മർ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story