Quantcast

മാറ്റമില്ലാതെ സഞ്ജു; ദുലീപ് ട്രോഫിയിലും പരാജയം

ക്യാപ്റ്റൻ ശ്രേയസ് അയ്യരടക്കമുള്ളവർ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ ഡി ആദ്യ ഇന്നിങ്സില്‍ 183 റൺസിന് കൂടാരം കയറി

MediaOne Logo

Web Desk

  • Published:

    13 Sep 2024 11:49 AM GMT

sanju samson
X

sanju samson

ബംഗളൂരു: മലയാളി താരം സഞ്ജു സാംസന്‍റെ ശനിദശ തീരില്ലെന്ന മട്ടാണ്. ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി രൂക്ഷവിമർശനമുയർന്നതിനെ തുടർന്ന് ടീമിലിടം പിടിച്ച മലയാളി താരം ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി.

ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി ടീമിൽ ഇടംപിടിച്ച സഞ്ജു ഇന്ത്യ എ ക്കെതിരായ മത്സരത്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യരടക്കമുള്ളവർ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ ഡി ആദ്യ ഇന്നിങ്സില്‍ 183 റൺസിന് കൂടാരം കയറി. 92 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് അൽപമെങ്കിലും പൊരുതിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആഖിബ് ഖാനും ഖലീൽ അഹ്‌മദുമാണ് ശ്രേയസ് അയ്യരുടേയും സംഘത്തിന്റേയും നടുവൊടിച്ചത്.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്ത് ശക്തമായ നിലയിലാണ്. അർധ സെഞ്ച്വറികളുമായി പ്രതാഭ് സിങ്ങും മായങ്ക് അഗർവാളും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. ആദ്യ ഇന്നിങ്‌സിൽ 290 റൺസിനാണ് ടീം പുറത്തായത്.

TAGS :

Next Story