Quantcast

'സ്വകാര്യത മാനിച്ചില്ല': ജീവിതത്തിലെ അവിസ്മരണീയ ദിനത്തിന്‍റെ സന്തോഷം കെടുത്തരുതെന്ന് ഷഹീൻ അഫ്രീദി

'ഒരു കുറ്റബോധവുമില്ലാതെ ആളുകൾ പങ്കുവെക്കുന്നത് നിരാശയുണ്ടാക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2023-02-05 06:35:01.0

Published:

5 Feb 2023 6:28 AM GMT

സ്വകാര്യത മാനിച്ചില്ല: ജീവിതത്തിലെ അവിസ്മരണീയ ദിനത്തിന്‍റെ സന്തോഷം കെടുത്തരുതെന്ന് ഷഹീൻ അഫ്രീദി
X

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിയും മുൻ നായകൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും വിവാഹിതരായി. കറാച്ചിയിൽ ഇന്നലെയായിരുന്നു വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ദമ്പതികള്‍ ഔദ്യോഗികമായി പങ്കുവെയ്ക്കും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. സ്വകാര്യത ഹനിച്ചതിനെതിരെ ഷഹീൻ അഫ്രീദി ട്വീറ്റ് ചെയ്തു.

"നിരവധി തവണ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഞങ്ങളുടെ സ്വകാര്യതയെ ഹനിച്ചു. ഒരു കുറ്റബോധവുമില്ലാതെ ആളുകൾ ചിത്രങ്ങൾ പങ്കുവെക്കുന്നത് നിരാശയുണ്ടാക്കുന്നു.ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ ദിനത്തിന്‍റെ സന്തോഷം കെടുത്തരുതെന്നും ഈ അവസരത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നു"- എന്നാണ് ഷഹീന്‍ ട്വീറ്റ് ചെയ്തത്.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണിച്ചത്. പാക് താരങ്ങളായ ബാബര്‍ അസം, സർഫറാസ് അഹമ്മദ്, ശതബ് ഖാൻ തുടങ്ങിയവര്‍ വിവാഹത്തിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷമായിരുന്നു ഷഹീൻ അഫ്രീദിയും അൻഷയും തമ്മിലുള്ള വിവാഹ നിശ്ചയം- "മകൾ നിങ്ങളുടെ പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ്. നിങ്ങൾക്കൊപ്പം പൂര്‍ണ ഹൃദയത്തോടെ ചിരിക്കുകയും സ്വപ്നം കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് മകൾ. പിതാവെന്ന നിലയില്‍ ഞാൻ എന്‍റെ മകളെ ഷഹീന്‍ അഫ്രീദിക്ക് നിക്കാഹ് ചെയ്തു നല്‍കി. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍" എന്നാണ് ഷാഹിദ് അഫ്രീദി അന്ന് ട്വീറ്റ് ചെയ്തത്.

Summary- Pakistani cricketer Shaheen Shah Afridi married the daughter of former Pakistan captain Shahid Afridi on Saturday. Before the couple officially shared the pictures and videos from the wedding, certain 'leaks' surfaced on social media

TAGS :

Next Story