ചെസ് ലോകകപ്പ്: ഇന്ത്യൻ താരം പ്രഗ്നാനന്ദ ഫൈനലിൽ
മാഗ്നസ് കാൾസൻ ആണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളി.
ഇന്ത്യൻ താരം പ്രഗ്നാനന്ദ ചെസ് ലോകകപ്പിന്റെ ഫൈനലിൽ. സെമി ഫൈനൽ ടൈബ്രേക്കറിൽ അമേരിക്കൻ താരവും മൂന്നാം സീഡായ ഫാബിയാനോ കരുവാനയെ തോൽപിച്ചാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. മാഗ്നസ് കാൾസൻ ആണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളി.
ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദക്ക് 18 വയസ് തികഞ്ഞത്. രണ്ടാം സീഡായ ഹികാരു നകമുറയെ വഴിയിൽ വീഴ്ത്തി മുന്നേറിയ പ്രഗ്നാനന്ദ ബോബി ഫിഷറിനും മാഗ്നസ് കാൾസണും ശേഷം കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി. 2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
Pragg goes through to the final! He beats Fabiano Caruana in the tiebreak and will face Magnus Carlsen now.
— Viswanathan Anand (@vishy64theking) August 21, 2023
What a performance!@FIDE_chess #FIDEWorldCup2023
Next Story
Adjust Story Font
16