അറബി ഭാഷയെ ഫിഫയുടെ അഞ്ചാം ഭാഷയാക്കാൻ നിർദേശം
ഇരുപതിലധികം രാജ്യങ്ങളിലെ 450 ദശലക്ഷം ജനങ്ങൾക്ക് പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദശലക്ഷക്കണക്കിനാളുകളാണ് അറബി സംസാരഭാഷയായി ഉപയോഗിക്കുന്നത്.
അറബി ഭാഷയെ ഫിഫയുടെ അഞ്ചാം ഭാഷയാക്കാൻ നിർദേശം. ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോയാണ് നിർദേശം മുന്നോട്ടുവെച്ചത്. ലോക അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ചായിരുന്നു നിർദേശം. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ് ഭാഷകൾക്ക് പുറമെ അഞ്ചാമത് ഔദ്യോഗിക ഭാഷയായാണ് അറബി നിർദേശിക്കപ്പെട്ടത്.
ഇരുപതിലധികം രാജ്യങ്ങളിലെ 450 ദശലക്ഷം ജനങ്ങൾക്ക് പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദശലക്ഷക്കണക്കിനാളുകളാണ് അറബി സംസാരഭാഷയായി ഉപയോഗിക്കുന്നത്. അറബി ഭാഷയുടെ പ്രാധാന്യത്തിനുള്ള അംഗീകാരമായാണ് ഔദ്യോഗിക ഭാഷയാക്കാൻ പ്രസിഡന്റ് ഇൻഫാന്റിനോ ശിപാർശ ചെയ്തിരിക്കുന്നത്. ഖത്തറിലെയും പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഫിഫ പങ്കാളികളുമായി ദീർഘകാലമായി നടത്തിവരുന്ന ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ നീക്കം. 23 അറബ് രാജ്യങ്ങൾ പങ്കെടുത്ത പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ വിജയകരമായ പര്യവസാനവും അറബി ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിന് ശിപാർശ ചെയ്യാൻ ഫിഫക്ക് പ്രചോദനമായിട്ടുണ്ട്.
Adjust Story Font
16