Quantcast

ഊന്നു വടി വലിച്ചെറിഞ്ഞ് പന്ത്; ആരോഗ്യനിലയിൽ വൻപുരോഗതി

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍

MediaOne Logo

Web Desk

  • Published:

    5 May 2023 2:47 PM GMT

ഊന്നു വടി വലിച്ചെറിഞ്ഞ് പന്ത്; ആരോഗ്യനിലയിൽ വൻപുരോഗതി
X

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ ആരോഗ്യനിലയില്‍ വന്‍പുരോഗതി. ഇക്കാലമത്രയും ഊന്നുവടി ഉപയോഗിച്ച് നടന്നിരുന്ന താരം ഊന്നുവടി പൂര്‍ണമായും ഉപേക്ഷിച്ചു. താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലാണ് ഊന്നുവടി വലിച്ചെറിഞ്ഞ് നടക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. വീഡിയോക്ക് താഴെ സൂര്യകുമാര്‍ യാദവ് അടക്കമുള്ള പ്രമുഖ താരങ്ങളൊക്കെ കമന്‍റ് ചെയ്തിട്ടുണ്ട്.

ചികിത്സയിൽ തുടരുകയാണിപ്പോഴും പന്ത്. ഏകദിന ലോകകപ്പ് ഉൾപ്പെടെ ഈ വർഷത്തെയും വരും വർഷത്തെയും നിർണായക മത്സരങ്ങളൊക്കെ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. അദ്ദേഹം എന്ന് സുഖംപ്രാപിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യൻ ടീമിലെത്തുമെന്ന് വ്യക്തമല്ല.

കഴിഞ്ഞ വർഷം ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു പന്ത്. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.

അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.

TAGS :

Next Story