Quantcast

ബാലണ്‍ ദോറില്‍ റോഡ്രി മുത്തം

റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രി പുരസ്കാരം സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-10-29 05:09:34.0

Published:

29 Oct 2024 3:01 AM GMT

ബാലണ്‍ ദോറില്‍ റോഡ്രി മുത്തം
X

പോയ വര്‍ഷം ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലന്‍ദോര്‍ പുരസ്കാരം സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്. റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രി പുരസ്കാരം സ്വന്തമാക്കിയത്. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായും സ്പാനിഷ് താരം മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു.

മികച്ച വനിതാ താരം ബാഴ്സലോണയുടെ ഐറ്റാന ബോന്‍മാറ്റിയാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബോന്‍മാറ്റി ബാലണ്‍ ദോറില്‍ മുത്തമിടുന്നത്. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം ബാഴ്സയുടെ സ്പാനിഷ് താരം ലമീന്‍ യമാല്‍ സ്വന്തമാക്കി. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയാണ് മികച്ച പരിശീലകന്‍. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ക്ലബായി റയല്‍ മാഡ്രിഡ് തെരഞ്ഞെടുക്കപ്പെട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടവും ലാലിഗ കിരീട നേട്ടവുമാണ് റയലിനെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. അര്‍ജന്‍റീനയുടെ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. ഹാരി കെയ്നും കിലിയൻ എംബാപ്പെയും മികച്ച സ്ട്രൈക്കര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

അവസാന നിമിഷം വരെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന വിനീഷ്യസ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ആരാധകരെ ഏറെ നിരാശരാക്കി. വിനിയടക്കം റയല്‍ മാഡ്രിഡില്‍ നിന്ന് ഒരു പ്രതിനിധികളും പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുത്തില്ല. റോഡ്രിക്ക് പുരസ്കാരം സമ്മാനിക്കുന്ന വേളയിലും വിനിയുടെ പേര് സദസില്‍ നിന്ന് ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു. വിനീഷ്യസിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും രംഗത്തെത്തുന്നത്.

TAGS :

Next Story