ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ പ്രകടനം നിരാശപെടുത്തുന്നു: സുനിൽ ഗവാസ്‌ക്കർ
കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ദയനീയ പരാജയവും ടി20 ലോകകപ്പിലെ തോൽവിയും ചുണ്ടികാണിച്ചാണ് ഗവാസ്‌കറിന്റെ വിമർശനം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയിൽ നിന്നും കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ പ്രകടനങ്ങൾ നിരാശപ്പെടുത്തുന്നുവെന്നും സുനിൽ ഗവാസ്‌കർ. ഇക്കാര്യത്തിൽ കോച്ചുമാരിൽ നിന്നും കൂടുതൽ ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്‌കർ പറഞ്ഞു.
കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ദയനീയ പരാജയവും ടി20 ലോകകപ്പിലെ തോൽവിയും ചുണ്ടികാണിച്ചാണ് ഗവാസ്‌കറിന്റെ വിമർശനം. മികച്ച ഐ.പി.എൽ കളിക്കാർ ഉണ്ടായിട്ടും ഫൈനൽ വരെയെത്തിയുള്ള പരാജയം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മികച്ച പ്രകടനം നടത്തുക എന്നതിലല്ല വിദേശത്ത് മികച്ച പ്രകടനം നടത്തുക എന്നതാണ് ക്യാപ്റ്റനെന്ന നിലയിൽ യഥാർത്ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.
Next Story
Adjust Story Font
16