Quantcast

നിലയുറപ്പിച്ച് റൂട്ടും സിബ്ലിയും; ഇംഗ്ലണ്ടിന് 24 റൺസ് ലീഡ്

നാലാം ദിവസമായ ഇന്ന് ലഞ്ചിനു പിരിയുമ്പോള്‍ നായകൻ ജോ റൂട്ടിന്റെ അർധസെഞ്ച്വറി(56)* കരുത്തിൽ രണ്ടിന് 119 എന്ന നിലയിലാണ് ഇംഗ്ലണ്ട്

MediaOne Logo

Web Desk

  • Published:

    7 Aug 2021 12:25 PM GMT

നിലയുറപ്പിച്ച് റൂട്ടും സിബ്ലിയും; ഇംഗ്ലണ്ടിന് 24 റൺസ് ലീഡ്
X

നോട്ടിങ്ഹാം ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനു പിരിയുമ്പോൾ ഇംഗ്ലണ്ടിന് 24 റൺസ് ലീഡ്. നായകൻ ജോ റൂട്ടിന്റെ അർധസെഞ്ച്വറി(56)* കരുത്തിൽ രണ്ടിന് 119 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഇന്ത്യയുടെ 95 റൺസ് ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ഇന്നലെ വിക്കറ്റുകളൊന്നും നഷ്ടമായിരുന്നില്ല. 25 റൺസുമായി പ്രതിരോധക്കോട്ട തീർക്കുകയായിരുന്നു ഇംഗ്ലീഷ് ഓപണർമാർ. എന്നാൽ, ഇന്ന് കളി ആരംഭിച്ച് അഞ്ചാമത്തെ ഓവറിൽ തന്നെ റോറി ബേൺസിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി. സിറാജിന്റെ മനോഹരമായ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 49 പന്തിൽ 18 റൺസായിരുന്നു ബേൺസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറ സാക് ക്രൗളിയെയും പുറത്താക്കി കളി ഇന്ത്യൻ വരുതിയിലാക്കുന്ന സൂചന നൽകി. ഇത്തവണയും പന്തിനു തന്നെയായിരുന്നു ക്യാച്ച്.

എന്നാൽ, പിന്നീട് ഓപണർ ഡോം സിബ്ലിയുമായി ഒന്നിച്ച ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ഇന്ത്യൻ പ്രതീക്ഷകൾ തല്ലിയുടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 72 പന്തിൽ ഒൻപത് ബൗണ്ടറി സഹിതം 55 റൺസുമായി മികച്ച ഫോമിലാണ് റൂട്ട്. അപ്പുറത്ത് 113 പന്തിൽ രണ്ട് ഫോറടക്കം ശക്തമായ പ്രതിരോധത്തിലാണ് സിബ്ലി.

TAGS :

Next Story