''ഇന്ത്യൻ ടീമിൽ സഞ്ജുവിന്‍റെ ബാറ്റിങ് പൊസിഷൻ തെറ്റ്''; സംഗക്കാരയുടെ നിർദേശം ഇങ്ങനെ
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി 20 പരമ്പര നാളെ ആരംഭിക്കും
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് സഞ്ജു സാസന്‍റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന നിർദേശവുമായി മുൻ ശ്രീലങ്കൻ താരവും നിലവിൽ രാജസ്ഥാൻ റോയൽസ് കോച്ചുമായ കുമാർ സംഗക്കാര. ഇന്ത്യക്കായി കളിക്കുമ്പോള്‍ ശരിയായ പൊസിഷനില്‍ അല്ല സഞ്ജു കളിക്കുന്നത് എന്ന് സംഗക്കാര പറഞ്ഞു.
''ഇന്ത്യന്‍ ടീമില്‍ സഞ്ജു നാലാമനായി ഇറങ്ങലാണ് ഉചിതം. ആദ്യ ഏഴോവര്‍ പൂര്‍ത്തിയായതിന് ശേഷമാണ് അവന്‍ കളത്തിലിറങ്ങുക. അവനെവിടെയും കളിക്കാം. പക്ഷെ ഇന്ത്യന്‍ ടീമില്‍ അവന്‍ പലപ്പോഴും പൊസിഷന് പുറത്താണ് കളിക്കുന്നത്. അവന് ശക്തിയും ബുദ്ധിയും ഉപയോഗിച്ച് കളിക്കാനറിയും. പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവന് നന്നായറിയാം''- സംഗക്കാര പറഞ്ഞു.
സഞ്ജു ബാറ്റിങ്ങില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമ്മര്‍ദത്തിന് കീഴ്പ്പെടരുത് എന്നും സംഗക്കാര പറഞ്ഞു.
''സഞ്ജു ബാറ്റിങ്ങിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കണം. ഐ.പി.എല്ലിൽ കളിക്കുന്നതും രാജ്യത്തിനായി കളിക്കുന്നതും വ്യത്യസ്തമാണ്. മനസ്സ് ശാന്തമാക്കി നിങ്ങളുടെ റോൾ കൃത്യമായി നിർവഹിക്കുക. എന്റെ കഴിവ് തെളിയിക്കാനുള്ള അവസാന അവസാരമാണ് ഇതെന്ന ചിന്ത നിർബന്ധമായും ഒഴിവാക്കുക. അത്ഭുതകരമായ കഴിവുകളുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. അത് തിരിച്ചറിഞ്ഞ് പോരാടുക''- സംഗക്കാര പറഞ്ഞു.
നാളെയാണ് ശ്രീലങ്കക്കെതിരായ ടി 20 പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ആദ്യമായാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ ടി20 ടീമിനായി പാഡ് കെട്ടാനൊരുങ്ങുന്നത്. ലോഡര്‍ ഹില്ലില്‍ വിന്‍ഡീസിനെതിരെയാണ് സഞ്ജു അവസാനമായി ടി20 കളിച്ചത്. ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പയാണ് അരങ്ങേറുക. അതിന് ശേഷം നടക്കുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഇടംപിടിച്ചിട്ടില്ല.
Adjust Story Font
16