''ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന് ഏറെ പക്വത കൈവന്നു''- രവി ശാസ്ത്രി
ഇക്കുറിയും ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടുമെന്ന് രവി ശാസ്ത്രി
ക്യാപ്റ്റൻ എന്ന നിലയിൽ രാജസ്ഥാൻ നമായകൻ സഞ്ജു സാംസണ് ഏറെ പക്വത കൈവന്നതായി മുൻ ഇന്ത്യൻതാരവും കമന്റേറ്ററുമായ രവിശാസ്ത്രി. ബോളർമാരെ എങ്ങനെ ഉപയോഗിക്കണമെന്ന് സഞ്ജു പഠിച്ചതായും ഒരു മികച്ച ക്യാപ്റ്റന് മാത്രമേ അതിന് കഴിയൂ എന്നും രവി ശാസ്ത്രി പറഞ്ഞു.
''ഒരു ക്യാപ്റ്റൻ എന്നനിലയിൽ സഞ്ജു ഏറെ പക്വത കൈവരിച്ച് കഴിഞ്ഞു. അദ്ദേഹം സ്പിന്നർമാരെ മനോഹരമായാണ് ഉപയോഗിക്കുന്നത്. മൂന്ന് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്താനും അവരെ സമർഥമായി ഉപയോഗപ്പെടുത്താനും മികച്ചൊരു ക്യാപ്റ്റന് മാത്രമേ കഴിയൂ''- ശാസ്ത്രി പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം.
അശ്വിൻ യുസ് വേന്ദ്ര ചാഹൽ ആദം സാംപ എന്നീ സ്പിന്നർമാരെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശാസ്ത്രിയിൽ മതിപ്പുളവാക്കിയത്. അതേ സമയം ഐ.പി.എല്ലിൽ ഇക്കുറിയും ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടുമെന്ന് രവി ശാസ്ത്രി പറഞ്ഞു. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വക്കുന്ന എട്ട് കളിക്കാർ ടീമിലുണ്ടെന്നും അവർഡ ഒത്തൊരുമയോടെയാണ് കളിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു. ഇന്ന് ഐ.പി.എല്ലിൽ രാജസ്ഥാൻ ഗുജറാത്തിനെ നേരിടും
Adjust Story Font
16