Quantcast

''യുവ താരങ്ങളോട് ചെയ്യുന്ന അനീതിയാണിത്''; പരാഗിനെ പുറത്താക്കണമെന്ന് സെവാഗ്

പരാഗിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന മുറവിളികള്‍ ആരാധകര്‍ക്കിടയില്‍ നിന്ന് വ്യാപകമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-04-20 06:39:01.0

Published:

20 April 2023 5:54 AM GMT

riyan parag
X

riyan parag

ഐ.പി.എല്ലില്‍ കാലങ്ങളായി മോശം ഫോം തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. കഴിഞ്ഞ ദിവസം ലക്നൗവിനെതിരായ മത്സരത്തില്‍ വിജയമെത്തിപ്പിടിക്കാം എന്നിരിക്കേ രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത് പരാഗിന്‍റെ മെല്ലെപ്പോക്കാണ്. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ പത്ത് റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്.

ഐ.പി.എല്ലില്‍ അവസാന പത്ത് ഇന്നിങ്സുകളില്‍ ഒരിക്കല്‍ പോലും പരാഗിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 9,19,10,4,15,7,20,7,5,15 എന്നിങ്ങനെയാണ് അവസാന പത്ത് ഇന്നിങ്സുകളില്‍ പരാഗിന്‍റെ സ്കോര്‍. പരാഗിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന മുറവിളികള്‍ വ്യാപകമായി ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പരാഗ് എത്ര ഫോമില്ലായ്മ നേരിട്ടാലും രാജസ്ഥാന്‍ എന്ത് കൊണ്ടാണ് താരത്തിന് സ്ഥിരമായി ടീമില്‍ ഇടം നല്‍കിക്കൊണ്ടിരിക്കുന്നത് എന്നത് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണ്.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പരാഗിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന താരങ്ങളോട് ടീം ചെയ്യുന്ന ഏറ്റവും വലീയ അനീതിയാണ് പരാഗിന് ഇപ്പോളും അവസരം നല്‍കുന്നത് എന്ന് സെവാഗ് പറഞ്ഞു.

''ഒരുപാട് കാലമായി രാജസ്ഥാൻ പരാഗിൽ വിശ്വാസമർപ്പിച്ചിട്ട്. എന്നാൽ ടീമിന്റെ വിശ്വാസം കാത്ത് സൂക്ഷിക്കാൻ അവന് ഇത് വരെ കഴിഞ്ഞിട്ടില്ല. അവസരം ലഭിക്കാതെ ബെഞ്ചിലിരിക്കുന്ന മറ്റ് താരങ്ങൾക്ക് അവസരം നൽകാൻ രാജസ്ഥാൻ തയ്യാറാവണം. ഇനിയും ഇത് തുടർന്നാൽ നിരവധി പേരോട് ചെയ്യുന്ന അനീതിയാവും അത്'' സെവാഗ് പറഞ്ഞു.

TAGS :

Next Story