ഗില്ലാട്ടം തുടരുന്നു; ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി ശുഭ്മൻ ഗിൽ
ഇഷാൻ കിഷന്‍ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി
ഏഷ്യകപ്പിലെ പ്രകടനത്തോടെ ഏകദിന റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മൻ ഗിൽ മൂന്നാംസ്ഥാനത്തെത്തി. പാക്കിസ്താനെതിരായ മത്സരത്തിൽ 82 റൺസ് നേടിയ ഇഷാൻ കിഷനും 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തേക്ക് കുതിച്ചു. നേപ്പാളിനെതിരായ മത്സരത്തിൽ 62 പന്തിൽ പുറത്താകാതെ 67 റൺസ് നേടാൻ ഗില്ലിനായിരുന്നു. ഏകദിനത്തിൽ ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് 827 റൺസാണ് ഗിൽ നേടിയത്.
882 പോയന്റുമായി പട്ടിയിൽ ഒന്നാം സ്ഥാനത്ത് പാകിസ്താൻ നായകൻ ബാബർ അസം തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം റാസി വാൻ ഡെർ ഡസനാണ്. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം
ബൗളർമാരിൽ പേസർ മുഹമ്മദ് സിറാജ് 652 റേറ്റിംഗ് പോയിന്റുമായി എട്ടാം സ്ഥാനത്തുണ്ട്. കുൽദീപ് യാദവ് 12-ാം സ്ഥാനത്തും മടങ്ങിയെത്തിയ പേസർ ജസ്പ്രീത് ബുംറ 35-ാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ് 705 റേറ്റിംഗ് പോയിന്റുമായി ബൗളിംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. ആസ്‌ത്രേലിയയുടെ തന്നെ മിച്ചൽ സ്റ്റാർക് രണ്ടാം സ്ഥാനത്തും ന്യൂസിലാന്റെ താരം മാറ്റ് ഹെൻറി മൂന്നാം സ്ഥാനത്തുണ്ട്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ പത്താംസ്ഥാനത്തുള്ള ഹാർദിക് പാണ്ഡ്യ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. 372 പോയന്റുമായി ഷാക്കിബുൽ ഹസൻ ഒന്നാം സ്ഥാനത്തും അഫ്ഗാൻ താരം മുഹമ്മദ് നബി രണ്ടാമതും സിംബാബ്വെയുടെ സിക്കന്ദർ റാസയാണ് പട്ടികയില്‍ മൂന്നാമതുള്ളത്.
Adjust Story Font
16