ഐപിഎൽ വാതുവെപ്പ്; ഡൽഹിയിൽ ആറുപേർ പിടിയിൽ
ലാപ്‌ടോപും മറ്റും ഇലക്ട്രിക് ഉപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു
ന്യൂഡൽഹി: ഐപിഎൽ വാതുവെപ്പ് നടത്തിയതിന് ഡൽഹിയിൽ ആറുപേർ പിടിയിൽ. നിഹാൽ വിഹാർ, ഫേസ് 3 ചാന്ദൻ വിഹാറിലാണ് ഇവരെ പിടികൂടിയത്. ലാപ്‌ടോപും മറ്റും ഇലക്ട്രിക് ഉപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. 74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ടു ലാപ്‌ടോപുകൾ, മൂന്നു ഇൻറർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിരി, വോയിസ് റെക്കോഡറുകൾ, കാൾ മെർജർ മൈക്രോഫോണുകൾ, രണ്ട് നോട്ട്ബുക്കുകൾ ( വാതുവെപ്പ് റെക്കോർഡടക്കം) , അഞ്ചു മൊബൈൽ ഫോണുള്ള സ്യൂട്‌കേസ് എന്നിവ ഡൽഹി പൊലീസ് പിടികൂടി.
വാതുവെപ്പ് നിയമത്തിന്റെ 3,4,9,55 വകുപ്പുകൾ പ്രകാരമാണ് നിഹാൽ വിഹാർ പൊലീസ് സ്‌റ്റേഷൻ കേസെടുത്തത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Six arrested in Delhi IPL betting
Next Story
Adjust Story Font
16