Quantcast

സഞ്ജു സംപൂജ്യൻ; ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 125 റൺസ്

39 റൺസെടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ

MediaOne Logo

Web Desk

  • Updated:

    2024-11-10 16:52:49.0

Published:

10 Nov 2024 3:52 PM GMT

sanju samson
X

ദക്ഷിണാഫ്രി​ക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മാർക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 39 റൺസെടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത് തകർച്ചയോടെയായിരുന്നു. ആദ്യ കളിയിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ മാർക്കോ ജാൻസന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ഓപണർ അഭിഷേക് ശർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാല് റ​​ൺസെടുത്ത് അതിവേഗം കൂടാരം കയറി.

തിലക് വർമ (20), അക്സർ പട്ടേൽ (27), റിങ്കു സിങ് (9) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഏഴ് റൺസെടുത്ത അർഷദീപ് സിങ് പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാർക്കോ ജാൻസൻ, ജെറാൾഡ് കോട്സീ, ആൻഡിലെ സിമെലൻ, ഐഡൻ മക്രാം, എൻകബംയാസ് പീറ്റർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

TAGS :

Next Story