മൂന്നാം വിജയം തേടി ദക്ഷിണാഫ്രിക്ക; എതിരാളികള്‍ നെതര്‍ലന്‍റ്സ്
ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം
South Africa vs Netherlands
ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലന്‍റ്സിനെ നേരിടും. തുടർച്ചയായ മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നെങ്കിൽ ആദ്യവിജയം തേടിയാണ് നെതർലന്‍റ്സ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം.
ശ്രീലങ്കയെയും ആസ്ത്രേലിയെയും പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മൂന്നാം അങ്കത്തിന് ഇന്നെത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങളെല്ലാം മികച്ച ഫോമിലായതിനാൽ ടീമിന് ആശങ്കൾ ഒന്നുമില്ല. ക്വിന്‍റണ്‍ ഡികോക്കും ഐഡൻ മർക്രവും ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവെച്ചത്.
ബൗളിങ്ങിൽ പേസർമാരും സ്പിൻനിരയും ഇന്ത്യൻ പിച്ച് സാഹചര്യത്തിൽ മികവ് പുലർത്തുന്നതും ടീമിന് ആത്മവിശ്വാസം നൽകുന്നു. നെതർലന്‍റ്സ് രണ്ട് മത്സരങ്ങളിലും ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് കീഴടങ്ങിയത്. പാകിസ്താനെതിരെയും ന്യൂസിലൻഡിനെതിരെയും ബാറ്റിങ്ങിലും ബൗളിങ്ങിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായിട്ടില്ല.
വലിയ മത്സരങ്ങളിലെ പരിചയക്കുറവാണ് ടൂർണമെന്‍റില്‍ ടീമിന് തിരിച്ചടിയാകുന്നത്. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തണമെങ്കിൽ മാനസികമായെങ്കിലും താരങ്ങൾ കരുത്താർജ്ജിക്കേണ്ടതുണ്ട്. ഏകദിന മത്സരങ്ങളിൽ ഇരുടീമുകൾ ഏഴ് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ആറിലും ദക്ഷിണാഫ്രിക്കക്കായിരുന്നു വിജയം. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു .
Adjust Story Font
16