ഖത്തറില്‍ ഫുട്ബോള്‍ മത്സരങ്ങളിലെ ബയോ ബബിള്‍ പ്രോട്ടോക്കോള്‍ വിജയകരമെന്ന് പഠനം
ലോകകപ്പ് സംഘാടകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് പഠനം
ഖത്തറില്‍ ഫുട്ബോള്‍ മത്സരങ്ങളിലെ ബയോ ബബിള്‍ പ്രോട്ടോക്കോള്‍ വിജയകരമെന്ന് പഠനം. കോവിഡ് കാലത്ത് നടത്തിയ ടൂര്‍ണമെന്‍റുകളില്‍ ഒരു താരത്തിന് പോലും കോവിഡ് പോസിറ്റീവായില്ല. ലോകകപ്പ് സംഘാടകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് പഠനം. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കാണികളെ പ്രവേശിപ്പിച്ചും അല്ലാതെയും ഖത്തറില്‍ നടത്തിയ വിവിധ ടൂര്‍ണമെന്‍റുകളാണ് പഠനവിധേയമാക്കിയത്.
2020 നവംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള ആറ് മാസക്കാലയളവില്‍, ഫിഫ ക്ലബ് ലോകകപ്പ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളും അമീര്‍ കപ്പ് ഫൈനലും ഖത്തറില്‍ നടന്നിരുന്നു. 30 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് മത്സരങ്ങള്‍ നടത്തിയത്. ഖത്തര്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം
ആര്‍ടിപിസിആര്‍ ഫലങ്ങളാണ് പഠനത്തിന് ആധാരമാക്കിയത്. 12250 ഫലങ്ങളില്‍ 3158 പേര്‍ ബയോബബിളില്‍ ഉള്ളവരായിരുന്നു, ഇതില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.15 ശതമാനം. 44 മാച്ച് നടത്തിയിട്ടും ഒരു താരത്തിന് പോലും കോവിഡ് ബാധിച്ചില്ല എന്നത് ബയോ ബബിള്‍ സംവിധാനത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്.എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് കാണികള്‍ക്കിടയില്‍ പതിനായിരത്തിലേറെ കോവിഡ് പരിശോധന നടത്തിയിട്ട് ഒരാള്‍ക്ക് മാത്രമാണ് പോസിറ്റീവ് കാണിച്ചത്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സംഘാടകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് ഈ പഠനങ്ങള്‍
Adjust Story Font
16