ടി20 ലോകകപ്പ്: ഇന്ത്യയെ തോൽപ്പിച്ചാൽ പാക് ടീമിന് ബ്ലാങ്ക് ചെക്ക്: പി.സി.ബി പ്രസിഡന്റ് റമിസ് റാസ
പി.സി.ബി ഫണ്ടിന്റെ 50 ശതമാനവും ഐ.സി.സി നൽകുന്നതാണ്. അവരുടെ ഫണ്ടിൽനിന്ന് 90 ശതമാനവും വരുന്നത് ഇന്ത്യയിൽനിന്നാണ്. ബി.സി.സി.ഐ ഫണ്ട് നൽകുന്നത് നിർത്തിയാൽ പി.സി.ബി തകർന്നുപോകും
ഐ.സി.സി ടി20 ടൂർണമെൻറിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പാക്കിസ്താൻ ടീമിന് ഒരു നിക്ഷേപകൻ ബ്ലാങ്ക് ചെക്ക് സ്‌പോൺസർ ചെയ്തിട്ടുണ്ടെന്ന് പി.സി.ബി പ്രസിഡന്റ് റമിസ് റാസ. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഒക്‌ടോബർ 24 ന് നടക്കുന്ന ഐ.സി.സി ടി20 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യയും പാക്കിസ്താനും തമ്മിലാണ്.
''പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) ഫണ്ടിന്റെ 50 ശതമാനവും ഇൻറനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) നൽകുന്നതാണ്.ഐ.സി.സിയുടെ ഫണ്ടിൽനിന്ന് 90 ശതമാനവും വരുന്നത് ഇന്ത്യയിൽനിന്നുമാണ്. അവർ ഐ.സി.സിക്ക് ഫണ്ട് നൽകുന്നത് നിർത്തിയാൽ പി.സി.ബി തകർന്നുപോകും. തങ്ങൾ ഐ.സി.സിക്ക് ഒന്നും നൽകുന്നില്ല'' റാസ ഇൻർ പ്രൊവിഷണൽ കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പറഞ്ഞു. പാക്കിസ്താൻ ക്രിക്കറ്റിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം പാക്കിസ്താനിൽ കളിക്കാനെത്തിയ ന്യൂസിലാൻഡ് ടീം അവരുടെ ഗവൺമെൻറ് മുന്നറിയിപ്പനുസരിച്ച് അവസാന നിമിഷം മടങ്ങിയിരുന്നു. പി.സി.ബിക്ക് നല്ല സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ ടീമുകൾ കളിക്കാതെ മടങ്ങില്ലെന്നും റാസ ചൂണ്ടിക്കാട്ടി. മികച്ച ടീമും മികച്ച ക്രിക്കറ്റ് സാമ്പത്തിക രംഗവും ഉണ്ടാകുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ടി20 ലോകകപ്പിൽ പാക്കിസ്താന് പുറമേ അഫഗാനിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളും എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തും ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും എത്തുന്നവരും ഇന്ത്യക്കെതിരെ മത്സരിക്കും.
Adjust Story Font
16