Quantcast

​ദോക്യോവിച്ചിനെ വീണ്ടും അടിയറവ്​ പറയിച്ചു; വിംബിൾഡനിൽ അൽകാരസി​െൻറ രണ്ടാം മുത്തം

MediaOne Logo

Sports Desk

  • Updated:

    2024-07-14 16:18:55.0

Published:

14 July 2024 4:17 PM GMT

alcaraz
X

ലണ്ടൻ: ടെന്നിസിലെ ഏറ്റവും തിളക്കമുള്ള കിരീടമായ വിംബിൾഡൺ വീണ്ടും സ്​പെയിനിലേക്ക്​. പോയ വർഷത്തി​െൻറ ആവർത്തനമായ ഫൈനലിൽ സെർബിയയുടെ നൊവാക്​ ദോക്യോവിച്ചിനെ എതിരില്ലാത്ത മൂന്ന്​ സെറ്റുകൾക്ക്​ തോൽപ്പിച്ചാണ്​ കാർലോസ്​ അൽകാരസി​െൻറ കിരീട നേട്ടം.

സാ​ങ്കേതികത്തികവുള്ള നൊവാക്​ ദോക്യോവിച്ചിനെ ആദ്യ രണ്ട്​ സെറ്റുകളിലും അൽകാരസ്​ നിലം തൊടിച്ചില്ല. രണ്ടുസെറ്റുകളിലും 6-2 എന്ന സ്​കോറിനാണ്​ അൽകാരസ്​ അടിയറവ്​ പറയിച്ചത്​. മൂന്നാം സെറ്റിൽ സ്വതസിദ്ധമായ പോരാട്ടവീരം ദോക്യോ പുറത്തെടുത്തെങ്കിലും ടൈം ബ്രേക്കറിൽ അൽകാരസ്​ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

21 കാരനായ അൽകാരസി​െൻറ നാലാം ഗ്രാൻഡ്​ സ്ലാം കിരീടമാണിത്​. ഈ വർഷം നടന്ന ഫ്രഞ്ച്​ ഓപ്പണിലും കിരീടം നേടിയ അൽകാരസ്​ വിംബിൾഡണിലെ തുടർച്ചയായ കിരീട നേട്ടത്തോ​ടെ ലോക ടെന്നീസിലെ മുടിചൂടാ മന്നനാകുകയാണ്​.


പോയ വർഷം നടന്ന കലാശപ്പോരിൽ അഞ്ച്​ സെറ്റ്​ നീണ്ട കടുത്ത പോരിനൊടുവിലായിരുന്നു അൽകാരസി​െൻറ വിജയം. എന്നാൽ ഒരു വർഷത്തിനിപ്പുറം പ്രായമേറിയ ദോക്യോവിച്ചിനെയും കൂടുതൽ പക്വതയാർജിച്ച അൽകാരസി​നെയുമാണ്​ പുൽകോർട്ടിൽ​ കണ്ടത്​. 25ാം ഗ്രാൻഡ്​ സ്ലാമെന്ന സ്വപ്​ന നേട്ടത്തിനായി ദോ​ക്യോവിച്ചിന്​ ഇനിയും കാത്തിരിക്കേണ്ടി വരും.

TAGS :

Next Story