Quantcast

കളിമൺ ​കോർട്ടും നേടി; ഫ്രഞ്ച് ഓപ്പൺ അൽകാരസിന്

MediaOne Logo

Sports Desk

  • Updated:

    2024-06-09 18:32:43.0

Published:

9 Jun 2024 6:27 PM GMT

Carlos Alcaraz
X

പാരിസ്: കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു. സ്കോർ 3-6, 6-2, 7-5, 1-6, 6-4. 21 കാരനായ സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്ന ഏറ്റവും​ പ്രായം കുറഞ്ഞയാളായി.

ഇതോടെ കളിമൺകോർട്ടിലും പുൽ കോർട്ടിലും ഹാർഡ് കോർട്ടിലും വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൽകാരസ് മാറി. ‘‘കാർലോസിന് അഭിനന്ദനങ്ങൾ. 21 വയസ്സിനുള്ളിൽ മൂന്ന്ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. നിങ്ങൾ ഇതിനോടകം തന്നെ മികച്ചവനായിരിക്കുന്നു. ​എനിക്കിവിടെ കളിക്കുന്നത് ഇഷ്ടമാണ്. അടുത്ത വർഷം തിരിച്ചുവരും’’ - സ്വരേവ് മത്സരത്തിന് പിന്നാലെ പ്രതികരിച്ചു.

ആദ്യ സെറ്റ് കൈവിട്ട ശേഷം സ്വരേവ് തുടർച്ചയായ രണ്ടുസെറ്റുകൾ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ നാലാം സെറ്റിൽ 6-1നും നിർണായകമായ അഞ്ചാം സെറ്റിൽ 6-2നും അൽകാരസ് സ്വരേവിനെ നിഷ്പ്രഭമാക്കുകയായിരുന്നു. സെമിയിൽ ഇറ്റലിയുടെ സിന്നറിനെ നാല് മണിക്കൂറും ഒമ്പത് മിനുറ്റും നീണ്ട കടുത്ത പോരിനൊടുവിലാണ് അൽകാരസ് മറികടന്നിരുന്നത്.

TAGS :

Next Story