Quantcast

ക്വാർട്ടറിൽ തോൽവി, ആസ്‌ത്രേലിയൻ ഓപണിൽ നിന്ന് വിടവാങ്ങി സാനിയ

സാനിയയ്ക്ക് നന്ദിയറിയിച്ച് ആസ്‌ത്രേലിയൻ ഓപൺ അധികൃതർ ട്വീറ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Jan 2022 10:01 AM GMT

ക്വാർട്ടറിൽ തോൽവി, ആസ്‌ത്രേലിയൻ ഓപണിൽ നിന്ന് വിടവാങ്ങി സാനിയ
X

മെൽബൺ: ആസ്‌ത്രേലിയൻ ഓപൺ മിക്‌സഡ് ഡബിൾസ് ക്വാർട്ടറിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ആസ്‌ത്രേലിയയുടെ ജൈമി ഫോർലിസ്-ജാസൺ കുബ്ലർ സഖ്യത്തോടാണ് ഇന്ത്യ-യുഎസ് ജോഡി കീഴടങ്ങിയത്. സ്‌കോർ 4-6, 6-7 (5-7). ഈ സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച സാനിയയ്ക്ക് ഇതോടെ ഒരുമടങ്ങി വരവു കൂടി മെൽബൺ പാർക്കിലേക്കുണ്ടാകില്ല.

മിക്‌സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009ലും 2016ൽ സ്വിസ് ഇതിഹാസം മാർട്ടിന ഹിൻജിന് ഒപ്പം ഡബിൾസിലും സാനിയ ആസ്‌ത്രേലിയൻ ഓപൺ നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരി കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. മൂന്ന് മിക്‌സഡ് ഡബിൾസ് ട്രോഫിയടക്കം ആറു ഗ്രാൻഡ് സ്ലാം ടൈറ്റിലുകൾ സ്വന്തം പേരിലുണ്ട്.

സാനിയയ്ക്ക് നന്ദിയറിയിച്ച് ആസ്‌ത്രേലിയൻ ഓപൺ അധികൃതർ ട്വീറ്റ് ചെയ്തു. ഓർമകൾക്കു നന്ദി എന്ന അടിക്കുറിപ്പോടെയാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ താരത്തിന്റെ ജിഫ് വീഡിയോ പങ്കുവച്ചത്.

TAGS :

Next Story