വിംബിള്‍ഡണില്‍ ചരിത്രമെഴുതാന്‍ ഓണ്‍സ് ജാബുര്‍
വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയാണ് ഓൺസ് ജാബുർ
ലണ്ടന്‍: വിംബിൾഡൺ വനിതാഫൈനലിൽ ഇന്ന് ടുണീഷ്യയുടെ ഓണ്‍സ് ജാബുര്‍ കസാഖിസ്ഥാന്‍റെ എലേന റബാക്കിനയെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് പോരാട്ടം. മത്സരത്തില്‍ ഓൺസ് ജാബുർ കിരീടമണിഞ്ഞാൽ അത് ചരിത്രമാവും. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിത എന്ന റെക്കോർഡാണ് താരത്തെ തേടിയെത്തുക. വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയാണ് ഓൺസ് ജാബുർ.
സെമിയില്‍ ജർമനിയുടെ തത്യാന മരിയയെ വലിയ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ജാബുർ ഫൈനൽ പ്രവേശം നേടിയത്. ആദ്യ സെറ്റ് 6-2 ന് ജാബുർ നേടിയെങ്കിലും രണ്ടാം സെറ്റ് പിടിച്ച തത്യാന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ മൂന്നാം സെറ്റ് വിജയിച്ച് ഓൺസ് ചരിത്രമെഴുതി. സ്കോര്‍- 6-2 , 3-6 , 6 -1
റുമാനിയയുടെ സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് എലേന റബാക്കിന ഫൈനലിലെത്തുന്നത്. മത്സരത്തിൽ ഉടനീളം എലേനയുടെ ആധിപത്യമായിരുന്നു. ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ കസാഖിസ്ഥാൻ താരമാണ് എലേന. എലേന കിരീടമണിഞ്ഞാല്‍ ഗ്രാന്‍റ്സ്ലാം കിരീടമണിയുന്ന ആദ്യ കസാഖിസ്ഥാന്‍ താരമാവും എലേന.
Adjust Story Font
16