Quantcast

വർണക്കാഴ്ചകളോടെ പാരിസ് ഒളിമ്പിക്സിന് സമാപനം; അമേരിക്ക ചാമ്പ്യന്‍മാര്‍

പാരിസിൽ ഇന്ത്യക്ക് ആകെ നേടാനായത് ആറ് മെഡലുകളാണ്

MediaOne Logo

Web Desk

  • Updated:

    2024-08-12 02:39:35.0

Published:

12 Aug 2024 1:00 AM GMT

paris olympics 2024 closing ceremony
X

പാരിസ്: പാരിസ് ഒളിമ്പിക്സിലും ഒന്നംസ്ഥാനത്തെത്തി അമേരിക്ക. 126 മെഡലുമായാണ് ചൈനയെ പിന്തള്ളിയത്. പാരിസിൽ ഇന്ത്യക്ക് ആകെ നേടാനായത് ആറ് മെഡലുകളാണ്.

തുടർച്ചയായ നാലാം തവണയും ഒളിമ്പിക് ചാമ്പ്യൻമാരായിയാണ് അമേരിക്ക പാരിസ് വിടുന്നത്. ഏറ്റവും ആവേശം നിറഞ്ഞ പാരിസ് ഒളിമ്പികിസിൽ അമേരിക്ക വിജയപട്ടം ചൂടിയത് ഫോട്ടോ ഫിനിഷിൽ. 40 സ്വർണ മെഡലുകൾ നേടിയെടുത്താണ് അമേരിക്ക ഒളിമ്പിക്സിലെ തങ്ങളുടെ വിജയഗാഥ തുടരുന്നത്. സ്വർണ മെഡലുകൾക്ക് പുറമെ 44 വെളളിയും 42 വെങ്കലവും ഉൾപ്പടെ 126 മെഡലുകളാണ് അമേരിക്ക പാരിസിൽ വാരികൂട്ടിയത്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ചൈനക്കും 40 സ്വർണ മെഡലുകളുണ്ട് എന്നാൽ 27 വെള്ളിയും 24 വെങ്കലവും ഉൾപ്പെടുന്ന ചൈനയുടെ ആകെ മെഡൽ നേട്ടം 91ൽ അവസാനിച്ചതോടെ അമേരിക്ക ചാമ്പ്യൻ പട്ടം നിലനിർത്തി. അവസാന ദിനം നടന്ന നിർണായക മത്സരങ്ങളിലെ സ്വർണ നേട്ടമാണ് അമേരിക്കയ്ക്ക് തുണയായത്.

ചൈനയ്ക്ക് പിന്നിൽ 39 സ്വർണവുമായി ഒളിമ്പിക്സ് അവസാനിക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് വനിത ബാസ്കറ്റ്ബോൾ ടീം അനിവാര്യമായിരുന്ന സ്വർണമെഡൽ നേടി അമേരിക്കയെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഫൈനലിൽ ഫ്രാൻസിനെ ഒരു പോയിന്‍റാണ് അമേരിക്ക തകർത്തത്. ഇതോടെ ഒളിമ്പിക്സിൽ ഒന്നാമതെത്താനുള്ള ചൈനയുടെ കാത്തിരിപ്പ് ഇനിയും നീളും. 2008ലെ ബീജിങ് ഒളിമ്പിക്സിലാണ് അവസാനമായി ചൈന അമേരിക്കയെ മറികടന്നത്. 20 സ്വർണവും 12 വെളളിയും 13 വെങ്കലവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി 71-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

വിസ്മയക്കാഴ്ചകളോടെയായിരുന്നു പാരിസ് ഒളിമ്പിക്സിന്‍റെ സമാപനം.സ്റ്റാഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും പങ്കെടുത്തു. മാർച്ച് പാസ്റ്റിൽ , പി ആർ ശ്രീജേഷും മനു ഭാകാറുമാണ് ഇന്ത്യൻ പതാകയെന്തിയത്.

ലോക ഭൂപടത്തിന്‍റെ മാതൃകയിൽ , തീർത്ത സ്റ്റേഡിയത്തിൽ പറന്നിറങ്ങിയ ഹോളിവുഡ് താരം ടോം ക്രൂസ് സമാപന ചടങ്ങിന് ആവേശമായി. പാരിസ് മേയർ ആനി ഹിഡൽഗോയിൽ നിന്ന് , അടുത്ത ഒളിമ്പിക്സ് നടക്കുന്ന ലോസ് ആഞ്ചലസ് നഗരത്തിലെ മേയർ കരൻ ബസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഫ്രഞ്ച് ബാൻഡ് ഫിനിക്സിസ് സംഗീത പരിപാടിയായിരുന്നു ചടങ്ങിന്റെ മറ്റൊരാകർഷണം.

TAGS :

Next Story