Quantcast

സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഏപ്രില്‍ മൂന്നാം വാരം ആരംഭിക്കാന്‍ ആലോചന

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഫെബ്രുവരി-മാര്‍ച് മാസങ്ങളില്‍ നടക്കേണ്ട മത്സരങ്ങള്‍ നീട്ടി വെച്ചത്

MediaOne Logo

Web Desk

  • Updated:

    25 Jan 2022 2:26 PM

Published:

25 Jan 2022 2:24 PM

സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഏപ്രില്‍ മൂന്നാം വാരം ആരംഭിക്കാന്‍ ആലോചന
X

മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ - മെയ് മാസങ്ങളിലായി നടത്താന്‍ ആലോചന. ഏപ്രില്‍ മൂന്നാം വാരം മുതല്‍ മെയ് ആദ്യവാരം വരെയാകും മത്സരങ്ങള്‍. ടൂര്‍ണമെന്റ് നീട്ടിയെങ്കിലും ഗ്രൗണ്ട് നവീകരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഫെബ്രുവരി-മാര്‍ച് മാസങ്ങളില്‍ നടക്കേണ്ട മത്സരങ്ങള്‍ നീട്ടി വെച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളായിരുന്നു മത്സരത്തിനു വേദിയാകേണ്ടിയിരുന്നത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് എഐഎഫ്എഫ് അറിയിച്ചു.

TAGS :

Next Story