ടോക്കിയോ ഒളിമ്പിക്സ്: ഓരോ വേദിയിലും പരമാവധി പതിനായിരം കാണികൾ
ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങളിൽ വേദികളുടെ പരമാവധിയുടെ അമ്പത് ശതമാനം മാത്രം കാണികളെ മാത്രം അനുവദിക്കുകയുള്ളൂവെന്ന് ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി. പരമാവധി പതിനായിരം പേരെയാണ് അനുവദിക്കുക. പാരാലിംപിക്‌സിന്റെ കാര്യത്തിൽ ജൂലൈ 16 നു തീരുമാനമെടുക്കും.
ജൂലൈ 12 നു ശേഷം കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും അടിയന്തിര നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായാൽ കാണികളുടെ എണ്ണത്തിൽ തീരുമാനം അതാത് വേദികൾ നിലനിൽക്കുന്ന ഇടങ്ങളിലെ പ്രാദേശിക നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പുനക്രമീകരിക്കും.
സുരക്ഷിതമായി ഒളിമ്പിക്സ് നടത്താനുള്ള നടത്താനുള്ള മാർഗനിർദേശങ്ങളും സംഘാടക സമിതി തയ്യാറാക്കിയിട്ടുണ്ട്. വേദികളിൽ എല്ലാ സമയവും മാസ്ക് ധരിക്കുക, ഉച്ച ശബ്ദത്തിൽ സംസാരിക്കരുത്, കാണികൾ അച്ചടക്കത്തോടെ വേദി വിടണം എന്നിവയാണ് മാർഗനിർദേശങ്ങളിൽ പ്രധാനം. കോവിഡ് സ്ഥിതി വിലയിരുത്തി ചികിത്സ സംവിധാനം നൽകാനുള്ള ചട്ടക്കൂട് തയ്യാറാക്കും. പാരാലിമ്പിക്‌സുമായി ബന്ധപ്പെട്ട നയങ്ങൾ ഒളിംപിക്സിന് ഒരാഴ്ച മുൻപായി ജൂലൈ പതിനാറോടെ തീരുമാനിക്കും. മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശിക സർക്കാരുകളുമായുള്ള ഏകോപനമുണ്ടാകും. ലോകത്താകമാനമുള്ള കോവിഡ് സ്ഥിതി വിലയിരുത്തി വേണ്ട നടപടികൾ അപ്പപ്പോൾ സ്വീകരിക്കും.
Adjust Story Font
16