ജയത്തിനും തോൽവിക്കും മാത്രമല്ല, പ്രണയസാക്ഷാത്കാരത്തിനും വേദിയായി ടോക്യോ
വാൾപയറ്റ് താരം മരിയ ബെലൻ പെരസിനോട് പരിശീലകന് കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രണയമായിരുന്നു, അത് തുറന്നുപറയാന്‍ രസകരമായ വഴിയാണ് സ്വീകരിച്ചത്
ജയത്തിനും തോൽവിക്കും മാത്രമല്ല, ഒരു പ്രണയസാക്ഷാത്കാരത്തിന് കൂടി ടോക്യോ വേദിയായിരിക്കുകയാണ്. വാൾപയറ്റ് താരം മരിയ ബെലൻ പെരസിനോട് പരിശീലകൻ ഗല്ലേർമയ്ക്ക് കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രണയമായിരുന്നു. ആശാൻ ശിഷ്യയോട് പ്രണയം പങ്കുവെയ്ക്കാൻ രസകരമായ വഴിയാണ് സ്വീകരിച്ചത്.
തോൽവിയുടെ നിരാശയിൽ മാധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു മരിയ ബെലൻ പെരസ്. സംസാരത്തിനിടയിൽ പെരസിനെതേടി പരിശീലകൻ ലൂക്കാസ് ഗല്ലേർമ എത്തി. ആശ്വാസവാക്ക് പറയാനോ സ്വാന്തനപ്പെടുത്താനോ ഒന്നുമായിരുന്നില്ല. തന്നെ വിവാഹം ചെയ്യുമോയെന്ന് ആശാൻ പേപ്പറിലെഴുതി ക്യാമറയ്ക്ക് പിന്നിൽ കാണിച്ചു.
പതിനേഴ് വർഷമായി പെരസിനെ പരിശീലിപ്പിക്കുന്നത് ഗല്ലേർമയാണ്. പതിനൊന്ന് വർഷം മുൻപും ഗല്ലേർമ പ്രണയാഭ്യർഥന നടത്തിയിരുന്നു. അന്ന് കോച്ചിനോട് നോ പറഞ്ഞ പെരസ് എന്തായാലും ഇത്തവണ സമ്മതം മൂളിയിരിക്കുകയാണ്. മത്സരത്തിൽ മരിയ തോറ്റപ്പോൾ പരിശീലകൻ ഗല്ലേർമയുടെ പ്രണയം ടോക്കിയോയിൽ പൂവണിഞ്ഞു.
Adjust Story Font
16