മുട്ട കഴിക്കാറുണ്ടെന്ന് കോഹ്‍ലി: വിമർശനവുമായി 'വെജിറ്റേറിയൻ' ആരാധകർ
ഇൻസ്റ്റഗ്രാമിൽ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് കോഹ്‍ലി തന്റെ ക്വാറന്റെയിൻ ഡയറ്റ് വെളിപ്പെടുത്തിയത്.
ഡയറ്റിൽ മുട്ടയും ഉള്‍പ്പെടുത്തിയിട്ടുണ്ടെെന്ന് പറഞ്ഞ് പുലിവാല്‍ പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‍ലി. സസ്യാഹാരിയാണെന്ന് അവകാശപ്പെടുന്ന കോഹ്‍ലി മുട്ട കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയതാണ് 'വെജ്' ആരാധകരെ ചൊടിപ്പിച്ചത്. പൂർണ സസ്യാഹാരിയൊരിക്കലും മുട്ട കഴിക്കില്ലെന്ന് വിമർശിച്ചും, സംഭവത്തില്‍ കോഹ്‍ലിയെ പരിഹസിച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഇൻസ്റ്റഗ്രാമിൽ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് കോഹ്‍ലി തന്റെ ക്വാറന്റെയിൻ ഡയറ്റ് വെളിപ്പെടുത്തിയത്. ധാരാളം പച്ചക്കറികൾ, മുട്ടകൾ, രണ്ട് കപ്പ് കാപ്പി, ചീര, ചാമ, ദോശ എന്നിവയൊക്കെ ചേർന്നതാണ് തന്റെ ഭക്ഷണക്രമമെന്ന് കോഹ്‍ലി ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി ഇട്ടു. എന്നാൽ പ്രതീക്ഷിച്ച പോലെ സിംപിളായിരുന്നില്ല പിന്നീടുള്ള പ്രതികരണങ്ങൾ. ഒരു വെജിറ്റേറിയൻ എങ്ങനെയായിരിക്കണമെന്ന വിശദമായ പോസ്റ്റുകളും ട്രോളുകളുമാണ് തുടർന്ന് ക്യാപ്റ്റന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. കപട സസ്യാഹാരിയായ കോഹ്‍ലിയെ വിമർശിച്ച് രംഗത്തെത്തിയവരുമുണ്ട്.
What #ViratKohli meant to say was "Eggan" not 'Vegan' pic.twitter.com/ON9jpB6guA
— ¥|β|π m£π0π (@viplak123) May 31, 2021
That Virat Kohli eats eggs must not bemuse us, the gullible Janta. For assertions of his having turned VEGAN were just hogwash it seems. This VEGAN thing is being pushed with an agenda, the impact of which is sought to be global. It is not only about meat but also dairy.
— 𝑅𝒶𝒿𝒶𝓃 𝐼𝓎𝑒𝓃𝑔𝒶𝓇 (@RajanIyengar13) May 31, 2021
'Vegan' Virat Kohli reveals he has eggs in his diet 😆🤡🤡🤡
— Damy / Beardy Sir Stan🤠 (@Bittruth1) May 31, 2021
Vegan .@imVkohli fool's his fans he thinks eggs comes in vegan diet it happens when you are not educated pic.twitter.com/rBeF10Kd6s
— Infidel 2.0🌈 (@Infidel_strike) May 31, 2021
Bro vegan hona phir bhi thik hai but eating vegan eggs is a new low @imVkohli
— k. (@sandhuxk) May 29, 2021
Virat Kohli claims he is a vegan but in his latest AMA, he said his diet includes eggs. That's bothering me.
— Jagruti (@JagrutiPotphode) May 30, 2021
പൂർണ വെജിറ്റേറിയൻ ഒരിക്കലും മാംസം കഴിക്കില്ല. മൃഗങ്ങളിൽ നിന്നുള്ള ഒരു ഭക്ഷണവും ഉപയോഗിക്കാൻ പാടില്ല. മാംസം, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ഉപേക്ഷിക്കണം, ആരാധകരെ വിഡ്ഢികളാക്കാതിരിക്കൂ ക്യാപ്റ്റന്‍ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
Adjust Story Font
16