Quantcast

പി.എസ്.ജിയെ രണ്ടടിയില്‍ വീഴ്ത്തി ആഴ്സണല്‍; ഗോള്‍മഴ പെയ്യിച്ച് ബാഴ്സയും സിറ്റിയും ഡോര്‍ട്ട്മുണ്ടും

എ.സി മിലാനെ വീഴ്ത്തി ബയർ ലവർകൂസൻ

MediaOne Logo

Web Desk

  • Updated:

    2024-10-02 05:10:53.0

Published:

2 Oct 2024 4:53 AM GMT

പി.എസ്.ജിയെ രണ്ടടിയില്‍ വീഴ്ത്തി ആഴ്സണല്‍; ഗോള്‍മഴ പെയ്യിച്ച് ബാഴ്സയും സിറ്റിയും ഡോര്‍ട്ട്മുണ്ടും
X

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് ജയം. കരുത്തർ ഏറ്റുമുട്ടിയ പോരാട്ടങ്ങളിൽ ആഴ്‌സണൽ പി.എസ്.ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തപ്പോൾ ബയർ ലവർകൂസൻ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി.

ഗോൾമഴ പെയ്ത മത്സരങ്ങളില്‍ ബാഴ്‌സ യങ് ബോയ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിനും മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളിന് സ്ലൊവാൻ ബ്രാട്ടിസ്ലാവയേയും ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് സെൽറ്റിക്കിനേയും ഇന്റർമിലാൻ എതിരില്ലാത്ത നാല് ഗോളിന് ക്രെവ്‌ന സ്വെസ്ദയെയും തകർത്തു.

ബുകായോ സാകയും കായ് ഹാവർട്‌സും നേടിയ ഗോളുകളിലാണ് ആഴ്‌സണൽ പി.എസ്.ജിയെ വീഴ്ത്തിയത്. ബാഴ്‌സലോണക്കായി റോബർട്ട് ലെവന്റോവ്‌സ്‌കി ഇരട്ടഗോളുകൾ കണ്ടെത്തി. റഫീന്യയും ഇനിഗോ മാർട്ടിനസുമാണ് മറ്റ് സ്‌കോറർമാർ.

എർലിങ് ഹാളണ്ട്, ഇൽകായ് ഗുന്ദോഗൻ, ഫിൽ ഫോഡൻ, ജെയിംസ് മക്കേറ്റ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. കരിം അഡേമിയുടെ ഹാട്രിക്കാണ് ബൊറൂസ്യക്ക് മിന്നും ജയം സമ്മാനിച്ചത്. ഇന്ററിനായി ലൗത്താരോ മാർട്ടിനസ്, മാർകോ അർനോട്ടോവിച്ച്, മെഹ്ദി തരേമി, ഹകാൻ കാൽഹനോഗ്ലു.

TAGS :

Next Story