Quantcast

19 കാരനെ കേറി ചൊറിഞ്ഞ് കോഹ്‍ലി; അനാവശ്യ പ്രകോപനമെന്ന് പോണ്ടിങ്

സാം കോണ്‍സ്റ്റാസുമായി കൊമ്പു കോര്‍ക്കുന്ന കോഹ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്

MediaOne Logo

Web Desk

  • Updated:

    2024-12-26 05:07:08.0

Published:

26 Dec 2024 5:00 AM GMT

19 കാരനെ കേറി ചൊറിഞ്ഞ് കോഹ്‍ലി; അനാവശ്യ പ്രകോപനമെന്ന് പോണ്ടിങ്
X

മെല്‍ബണില്‍ അരങ്ങേറുന്ന ബോക്സിങ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ചര്‍ച്ചകളില്‍ നിറയേ സാം കോണ്‍സ്റ്റാസെന്ന 19 കാരനാണ്. തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി കുറിച്ച സാം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ കണക്കിന് പ്രഹരിച്ചത് ഓസീസ് ആരാധകരെ ആവേശത്തിലാഴ്ത്തി.

അതിനിടെ കോണ്‍സ്റ്റാസുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‍ലി അനാവശ്യമായി കൊമ്പുകോര്‍ത്തത് മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഒരോവര്‍ തീര്‍ന്ന് നടന്നു പോവുന്നതിനിടെ സാമിനടുത്തേക്കെത്തിയ കോഹ്ലി താരത്തെ തോളു കൊണ്ട് ഇടിക്കുകയായിരുന്നു. പിന്നീട് ഇരുവരും മൈതാനത്ത് വച്ച് വാക്കേറ്റത്തിലേര്‍പ്പെട്ടു. ഉസ്മാന്‍ ഖ്വാജയെത്തിയാണ് രംഗം ശാന്തമാക്കിയത്. വിരാട് കോഹ്‍ലിയുടേത് അനാവശ്യ പ്രകോപനമാണെന്ന് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് പ്രതികരിച്ചു.

ജസ്പ്രീത് ബുംറയെറിഞ്ഞ ഏഴാം ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം സാം കോണ്‍സ്റ്റാസ് അടിച്ചെടുത്തത് 14 റൺസാണ്. 11ാം ഓവറിലാവട്ടെ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 18 റൺസും. മത്സരത്തിൽ രണ്ട് സിക്‌സും ആറ് ഫോറും അടിച്ച താരത്തിന്റെ ഭൂരിഭാഗം ബൗണ്ടറികളും പിറന്നത് ബുംറയുടെ ഓവറുകളിൽ. . 4484 പന്തുകള്‍ക്ക് ശേഷമാണ് ബുംറക്കെതിരെ ഒരു ബാറ്റര്‍ സിക്സര്‍ പായിക്കുന്നത്. 65 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത സാമിനെ ജഡേജയാണ് പുറത്താക്കിയത്.

TAGS :

Next Story