രണ്ടുവാക്കിൽ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് വിരാട് കോലി
ഇൻസ്റ്റഗ്രാമിലാണ് ആരാധകർക്ക് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം കോലി നൽകിയത്
ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ക്വാറന്റൈനിലുള്ള ഇന്ത്യൻ ടീമിലെ താരങ്ങൾ വിരസത മാറ്റാൻ പലതും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യൻ നായകൻ വിരാട് കോലി ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകിയത്. അതിൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് കോലി മറുപടി പറഞ്ഞിരുന്നു. അതിൽ മുൻ നായകൻ ധോണിയെ കുറിച്ച് രണ്ടു വാക്കിൽ എഴുതാൻ ആവശ്യപ്പെട്ട കോലി കുറിച്ചത് ഇതാണ്..'' വിശ്വാസം, ബഹുമാനം'' . ഇത്രമാത്രമാണ് കോലി ധോണിയെക്കുറിച്ച് പറഞ്ഞത്. ധോണിയുമായി മികച്ച ബന്ധം പുലർത്തുന്ന താരമാണ് കോലി.
നേരത്തെ കോലിയുടെ മകളുടെ വാമിക എന്ന പേരിൻറെ അർത്ഥമെന്താണെന്ന് അറിയണമെന്നും വാമികയുടെ മുഖം തങ്ങളെ കാണിക്കുവാൻ സാധിക്കുമോ എന്നതായിരുന്നു ആരാധകന്റെ ആവശ്യത്തോട് കോലി പ്രതികരിച്ചിരുന്നു. അതിന് കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു വാമികയെന്നത് ദുർഗാദേവിയുടെ മറ്റൊരു പേരാണ്. മകളുടെ മുഖം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണ്ട എന്നാണ് ഞങ്ങൾ രണ്ടുപേരും (കോലിയും അനുഷ്‌കയും) തീരുമാനിച്ചിരിക്കുന്നത്. അവൾക്ക് സമൂഹ മാധ്യമങ്ങളെ കുറിച്ച് കൃത്യമായ ബോധം വരുമ്പോൾ അവൾ സ്വയം തീരുമാനിച്ചു കൊള്ളും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്ന്- വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇംഗ്ലണ്ടിൽ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂൺ 18ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇംഗ്ലണ്ടിനേയും ഇന്ത്യ നേരിടും. കടുത്ത ക്വാറന്റീനിലൂടെയാണ് ഇന്ത്യൻ താരങ്ങൾക്ക് കടന്നുപോകേണ്ടത്. ഇംഗ്ലണ്ടിലെത്തിയാൽ എട്ട് ദിവസത്തെ മറ്റൊരു ക്വാറന്‍റൈനും ഇന്ത്യൻ താരങ്ങൾ പൂർത്തിയാക്കണം.
Adjust Story Font
16