ഒരേയൊരു രാജാവ്; വിരാട് കോഹ്‍ലിക്ക് ഐ.സി.സി 'പ്ലെയര്‍ ഓഫ് ദ് മന്ത്' പുരസ്കാരം
ഫോം ഔട്ടിന്‍റെയും വിമര്‍ശനങ്ങളുടെയും നിരാശയുടെയും കഠിനമായ 'കോഹ്ലി ദിനങ്ങള്‍'ക്ക് വിട... ഒക്ടോബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി
ഫോം ഔട്ടിന്‍റെയും വിമര്‍ശനങ്ങളുടെയും നിരാശയുടെയും കഠിനമായ 'കോഹ്ലി ദിനങ്ങള്‍'ക്ക് വിട. ടി20 ലോകകപ്പില്‍ മിന്നും ഫോമില്‍ ബാറ്റുവീശുന്ന ഇന്ത്യന്‍ താരം വിരാട് കോഹ്‍ലിയെത്തേടി ഐ.സി.സി പുരസ്കാരം എത്തിയിരിക്കുന്നു. ഒക്ടോബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായാണ് ഐ.സി.സി വിരാട് കോഹ്‍ലിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമായിട്ടാണ് കോഹ്‍ലിക്ക് ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്കാരം ലഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്‌വെ താരം സിക്കന്ദർ റാസ എന്നിവരെ പിന്തള്ളിയാണ് കോഹ്‍ലി ഇത്തവണത്തെ പുരസ്കാരത്തിന് അര്‍ഹനായത്. ആദ്യമായാണ് കോഹ്‍ലിക്ക് ഐ.സി.സി പ്ലെയര്‍ ഓഫ് ദ് മന്ത് അവാര്‍ഡ് ലഭിക്കുന്നത്. പാകിസ്താന്‍റെ വെറ്ററൻ ഓൾറൗണ്ടർ നിദാ ദാറാണ് ഐ.സി.സിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച വനിതാ താരം. വനിതാ ഏഷ്യാ കപ്പിലെ മിന്നും പ്രകടനമാണ് നിദാ ദാറിനെ പുരസ്കരാര്‍ഹ ആക്കിയത്.
തുടര്‍ച്ചയായി ബാറ്റിങില്‍ പരാജയപ്പെട്ടുകൊണ്ടിരുന്ന വിരാട് കോഹ്ലി കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. പിന്നീടെത്തിയ ടി20 ലോകകപ്പിലും താരം മിന്നും പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ച്വറികളുള്‍പ്പെടെ റണ്‍സുമായി കോഹ്‍ലി തന്നെയാണ് ലോകകപ്പിലെ ലീഡിങ് റണ്‍ സ്കോറര്‍.
Adjust Story Font
16