വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് തോൽവി
52 പന്ത് മുതൽ 68 റൺസ് എടുത്ത ഓപ്പണർ ബ്രാണ്ടൺ കിങ് വെസ്റ്റിൻഡീസിന്റെ വിജയം എളുപ്പമാക്കി. 19 പന്തിൽ 31 റൺസുമായി ദെവോൺ തോമസ് പുറത്താകാതെ നിന്നു.
ബാസെറ്റർ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 139 റൺസിന്റെ വിജയ ലക്ഷ്യം അനായാസം വിൻഡീസ് മറികടന്നു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ നാലു പന്ത് ബാക്കിയിരിക്കെ വെസ്റ്റിൻഡീസ് ലക്ഷ്യം കണ്ടു. 52 പന്ത് മുതൽ 68 റൺസ് എടുത്ത ഓപ്പണർ ബ്രാണ്ടൺ കിങ് വെസ്റ്റിൻഡീസിന്റെ വിജയം എളുപ്പമാക്കി. 19 പന്തിൽ 31 റൺസുമായി ദെവോൺ തോമസ് പുറത്താകാതെ നിന്നു.
ഇന്ന് വെസ്റ്റിൻഡീസ് ബൗളർമാർക്ക് മുന്നിൽ പതറിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സിൽ ആകെ 138 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ക്യാപ്റ്റൻ രോഹിത് അടക്കം ഇന്ത്യൻ ബാറ്റിങ് പൂർണമായും പരാജയപ്പെട്ടു. രോഹിത് ശർമ ഡക്കായി മടങ്ങിയപ്പോൾ സൂര്യകുമാർ യാദവ് 11, ശ്രേയസ് അയ്യർ 10, പന്ത് 24, ഹാർദിക് 31, ജഡേജ 27, കാർത്തിക് 7 എന്നിവരൊക്കെ നിരാശയാണ് നൽകിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 19.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആവേഷ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ പത്ത് റൺസായിരുന്നു വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഡെവൻ തോമസും ഒഡിയൻ സ്മിത്തുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ആദ്യ പന്ത് നോബോളായി, ഇതിൽ ഒരു റൺ ഓടിയെടുത്തു. ഫ്രീഹിറ്റായി എത്തിയ അടുത്ത പന്തിൽ ഡെവൻ തോമസ് ആവേഷ് ഖാനെ സിക്സർ പറത്തി. അടുത്ത പന്ത് ഫോറും അടിച്ച് തോമസ് വിൻഡീസിന് വിജയമൊരുക്കി. 19 പന്തിൽ 31 റൺ അടിച്ച ഡെവൻ തോമസും 52 പന്തിൽ 68 റൺസ് നേടിയ ബ്രാൻഡൻ കിങും വിൻഡീസിന് ബാറ്റിങ് നിരയിൽ മികച്ച് നിന്നു.
ആദ്യ മത്സരം നടന്ന ട്രിനിഡാഡിൽനിന്ന് ടീം കിറ്റ് എത്താൻ വൈകിയതുകൊണ്ട് മൂന്നു മണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്.സെയ്ന്റ് കിറ്റ്‌സിലെ വാർണർ പാർക്കിൽ ഇന്ത്യൻസമയം തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം 11 മണിയോടെയാണ് തുടങ്ങിയത്. ആദ്യ മത്സരം ഇന്ത്യ 68 റൺസിന് ജയിച്ചിരുന്നു.
Adjust Story Font
16