സഞ്ജു എവിടെ? രാജസ്ഥാൻ ക്യാമ്പിൽ നിന്ന് ആരാധകരെ തേടി ആ സന്തോഷ വാർത്ത
18 കോടി മുടക്കിയാണ് ഇക്കുറി രാജസ്ഥാൻ മലയാളി താരത്തെ നിലനിർത്തിയത്.

സഞ്ജു സാംസൺ എവിടെയാണ്? ഏറെക്കാലമായി രാജസ്ഥാൻ ആരാധകർ സോഷ്യൽ മീഡിയയിൽ ഈ ചോദ്യമുയർത്തുന്നുണ്ട്. കൈവിരലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ പോലും വ്യക്തതയുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ഏറെക്കാലത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മൈതാനത്തേക്ക് തിരികെയെത്തുകയാണ് സഞ്ജു. കഴിഞ്ഞ ദിവസം രാജസ്ഥാൻ തന്നെയാണ് സഞ്ജുവിന്റെ കംബാക്ക് വീഡിയോ പുറത്ത് വിട്ടത്. ''സഞ്ജു എവിടെ, സഞ്ജു സാംസൺ ഈസ് ഹോം'' എന്ന തലവാചകത്തോടെയാണ് രാജസ്ഥാൻ വീഡിയോ പങ്കുവച്ചത്.
തുടർച്ചയായ അഞ്ചാം സീസണിലാണ് സഞ്ജു രാജസ്ഥാനെ നയിക്കാനൊരുങ്ങുന്നത്. 18 കോടി മുടക്കിയാണ് ഇക്കുറി രാജസ്ഥാൻ മലയാളി താരത്തെ നിലനിർത്തിയത്. 2022 ൽ രാജസ്ഥാന്റെ നായകപദവിയിൽ ടീമിനെ ഫൈനൽ വരെയെത്തിയ സഞ്ജു 2024 ൽ ടീമിനെ പ്ലേ ഓഫ് വരെയെത്തിച്ചു. ഐ.പി.എൽ പ്രഥമസീസണിൽ കിരീടം ചൂടിയതൊഴിച്ചാൽ പിന്നെയൊരിക്കലും രാജസ്ഥാന് കിരീടമണിയാനായിട്ടില്ല. ആ പഴി ഇക്കുറിയെങ്കിലും മറികടക്കാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Adjust Story Font
16