ഇന്ത്യയിലെ ബാഴ്സ ആരാധകർക്ക് സന്തോഷ വാർത്ത; സര്‍പ്രൈസൊരുക്കി പെന്യ ഡെൽ ബാഴ്സ കേരള
ഏപ്രിൽ 22 ന് യുവേഫ വിമൻസ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ പുതിയ ചരിത്രം പിറക്കും.
എഫ്.സി ബാഴ്സലോണ ഫെമിനിയും വോൾവ്സ്ബർഗും ഏപ്രിൽ 22 ന് യുവേഫ വിമൻസ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ പുതിയ ചരിത്രം പിറക്കും.
ഇന്ത്യയിലെ ആദ്യത്തെ ഫെമിനി ഫുട്‌ബോൾ മാച്ച് ലൈവ് സ്‌ക്രീനിംഗ് നടത്താൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് എഫ്.സി ബാഴ്സലോണ അംഗീകൃത ആരാധക കൂട്ടായ്മയായ പെന്യ ഡെൽ ബാഴ്സ കേരള ഔദ്യോഗിക ഭാരവാഹികൾ അറിയിച്ചു. നിലവിലെ വനിതാ ചാമ്പ്യന്മാർ ആയ ബാഴ്സ ഫെമെനി പന്ത് തട്ടാൻ ഇറങ്ങുമ്പോൾ കേരളത്തിലും വിദേശത്തും വ്യത്യസ്ത വേദികളിൽ ആരാധകർ അവർക്ക് വേണ്ടി ആർപ്പു വിളിയ്ക്കാൻ ഉണ്ടാകും.
ഈ ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സ്‌ക്രീനിങ്ങുകൾ ഏവർക്കും സൗജന്യമായിരിക്കും എന്നതാണ് സവിശേഷത. ഇന്ത്യയിലെ തന്നേ രണ്ടാമത്തെ മാത്രം ഔദ്യോഗിക കൂട്ടായ്മയായ പെന്യ ബാർസ കേരള ക്ലബിന്‍റെ മൂല്യങ്ങളെ ഉയർത്തി പിടിക്കാൻ ആഗ്രഹിക്കുന്നു എന്നും വരും കാലങ്ങളിൽ വനിതാ ഫുട്‌ബോൾ അർഹിക്കുന്ന പ്രചാരം ലഭിക്കാൻ വിവിധ പരിപാടികൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Adjust Story Font
16