തകർപ്പൻ ഫോമിൽ ശ്രീലങ്ക; ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകൾ ത്രിശങ്കുവിൽ
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് ഏറെ സാധ്യത കല്‍പ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ അടിമുടി മാറി
team srilanka
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയയുടെ എതിരാളികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് ഏറെ സാധ്യത കല്‍പ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ അടിമുടി മാറി. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ഓസീസിനോട് തോൽവി വഴങ്ങിയതോടെ തന്നെ ഇന്ത്യക്ക് കാര്യങ്ങൾ സങ്കീർണമായിരിന്നു.
ഇപ്പോഴിതാ അഹ്മദാബാദ് ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ആസ്ട്രേലിയ ബാറ്റ് വീശുന്നത്. ഒപ്പം ഇന്ത്യക്ക് വിലങ്ങ് തടിയാവാന്‍ ഏറെ സാധ്യതയുള്ള ശ്രീലങ്ക ന്യൂസിലാന്‍റിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ 355 റണ്‍സെടുത്ത ലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്‍റെ അഞ്ച് ബാറ്റര്‍മാരെ 162 റണ്‍സെടുക്കുന്നതിനിടെ കൂടാരം കയറ്റിക്കഴിഞ്ഞു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ അഹ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇനി വിജയം അനിവാര്യമാണ്. മൂന്നാം ടെസ്റ്റിലെ പരാജയത്തോടെ ഇന്ത്യയുടെ പോയന്റ് ശരാശരി താഴേക്ക് പോയിരുന്നു. 60.29 ആണ് നിലവില്‍ ഇന്ത്യയുടെ പോയിന്‍റ് ശരാശരി. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ശരാശരി 52.9 ആയി കുറയും.
അഹ്മദാബാദ് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയോ ഇന്ത്യ പരാജയപ്പെടുകയോ ചെയ്താല്‍ ഇന്ത്യക്ക് ന്യൂസിലന്റ്- ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ ഫലം കാത്തിരിക്കേണ്ടി വരും. പരമ്പര ശ്രീലങ്ക തൂത്തുവാരിയാൽ ഇന്ത്യയെ പിന്തള്ളി അവർ സെമിയിൽ പ്രവേശിക്കും. ശ്രീലങ്കക്ക് ഇപ്പോൾ 53.33 പോയിന്റ് ശരാശരിയാണുള്ളത്.
ആസ്‌ട്രേലിയ നേരത്തേ തന്നെ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഓസീസിന് 68.52 പോയിന്റ് ശരാശരിയാണുള്ളത്. നേരത്തേ തന്നെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കങ്കാരുക്കൾക്ക് ഫൈനലിൽ പ്രവേശിക്കാൻ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഒരു ജയമോ പരമ്പര സമനിലയിലെത്തിക്കുകയോ ചെയ്താൽ മതിയായിരുന്നു.
Adjust Story Font
16