Quantcast

മിന്നും വിലയില്‍ മന്ദാന; കോടികളെറിഞ്ഞ് പിടിച്ച് ബാംഗ്ലൂര്‍

വിമൻസ് പ്രീമിയർ ലീഗിന്റെ പ്രഥമ എഡിഷനുള്ള താര ലേലത്തില്‍ പതിനേഴ് താരങ്ങളെയാണ് ഇതിനകം വിവിധ ടീമുകൾ സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-02-13 15:36:22.0

Published:

13 Feb 2023 1:36 PM GMT

smriti mandhana
X

smriti mandhana

മുംബൈ: വിമൻസ് പ്രീമിയർ ലീഗിന്റെ പ്രഥമ എഡിഷനുള്ള താര ലേലത്തില്‍ കോടികൾ വാരി ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ 3.4 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി.പതിനേഴ് താരങ്ങളെയാണ് ഇതിനകം വിവിധ ടീമുകൾ സ്വന്തമാക്കിയത്. ഹർമൻ പ്രീത് കൗര്‍, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളേയും പൊന്നും വിലക്കാണ് ടീമുകള്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ലേലത്തിന് ആദ്യമെത്തിയത് സ്മൃതി മന്ദാന തന്നെയായിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാനായി മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലായിരുന്നു മത്സരം. ഒടുക്കം മന്ദാനയെ പൊന്നും വില കൊടുത്ത് ബാംഗ്ലൂർ സ്വന്തമാക്കി.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ 1.8 കോടിക്ക് മുംബൈ സ്വന്തമാക്കി. 50 ലക്ഷമായിരുന്നു കൗറിന്റേയും അടിസ്ഥാന വില. ആസ്‌ത്രേലിയൻ ഓപ്പണറായ ആഷ്‌ലി ഗാർഡ്‌നറാണ് ലേലത്തിൽ പണം വാരിയ മറ്റൊരു താരം. താരത്തെ 3.2 കോടിക്ക് ഗുജറാത്ത് ജയന്റ്‌സാണ് സ്വന്തമാക്കിയത്. മറ്റൊരു ഓസീസ് താരം എല്കിസ് പെറിയെ 1.7 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ടീമിലെത്തിച്ചു.

ഇന്ത്യൻ ഓൾ റൗണ്ടറായ ദീപ്തി ശർമയും കോടികൾ വാരി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്ക് യു,പി വാരിയേഴ്‌സ് സ്വന്തമാക്കി. മറ്റൊരു ഇന്ത്യൻ ബാറ്ററായ ജമീമ റോഡ്രിഗസിനെ 2.2 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. കൗമാര താരം ഷഫാലി വർമയെയും ഡൽഹി ക്യാപിറ്റൽസാണ് സ്വന്തമാക്കിയത്. 2 കോടി രൂപയാണ് താരത്തിനായി ഡൽഹി മുടക്കിയത്.ആസത്രേലിയൻ താരം ടാഹ്ലിയ മഗ്രാത്തിനെ 1.4 കോടിക്ക് യു.പി വാരിയേഴ്‌സ് സ്വന്തമാക്കി.

TAGS :

Next Story