ധോണിയുടെ പക്കല്‍ നിന്ന് ഇത്തരമൊരു മോശം തീരുമാനം പ്രതീക്ഷിച്ചില്ല: സെവാഗ്
ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് അഞ്ച് വിക്കറ്റിനായിരുന്നു ചെന്നെയുടെ തോല്‍വി
ഇംപാക്ട് പ്ലെയറെ ആദ്യമായി പരീക്ഷിച്ച മത്സരമെന്ന നിലക്ക് കൂടി ശ്രദ്ധേയമായ കളിയായിരുന്നു ഐ.പി.എല്‍ 16 ാം എഡിഷനിലെ ഉദ്ഘാടന മത്സരം. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയറായി ചെന്നൈയുടെ തുഷാര്‍ ദേശ്പാണ്ഡേയ് ചരിത്രത്തില്‍ ഇടംപിടിച്ചു.അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് ദേശ്‍പാണ്ഡേയെ ചെന്നൈ കളിക്കിറക്കിയത്. എന്നാല്‍ മൈതാനത്ത് താരം അമ്പേ നിരാശപ്പെടുത്തി. ദേശ്പാണ്ഡേയ് ബൌളിങ്ങില്‍ 3.2 ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്. ഒരുപരിധിവരെ ചെന്നൈയുടെ തോല്‍വിക്കും ഇംപാക്ട് പ്ലെയറെ തെരഞ്ഞെടുത്തതിലെ മോശം തീരുമാനം കാരണമായി.
ചെന്നൈയുടെ തോല്‍വിയോടെ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനത്തില്‍ വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തെത്തി. ഇപ്പോളിതാ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ധോണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ പക്കല്‍ നിന്നും ഇത്തരമൊരു മോശം തീരുമാനം പ്രതീക്ഷിച്ചില്ലെന്ന് സെവാഗ് പറഞ്ഞു.
''മിഡിൽ ഓവറുകളിൽ മൊഈൻ അലിയെ പൊലൊരു സ്പിന്നറെ പരീക്ഷിച്ചിരുന്നെങ്കില്‍ കളിയിൽ ധാരാളം റൺ വിട്ട് കൊടുത്ത തുഷാർ ദേശ്പാണ്ഡേ എന്ന ഓപ്ഷനെക്കുറിച്ച് അവസാന ഓവറിൽ ചിന്തിക്കേണ്ടതില്ലായിരുന്നു. ധോണിയുടെ കയ്യിൽ നിന്ന് ഇത്തരമൊരു പിഴവ് നമ്മൾ പ്രതീക്ഷിക്കില്ല''- സെവാഗ് പറഞ്ഞു.
179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് നാല് പന്ത് ബാക്കിയിരിക്കെയാണ് വിജയം കുറിച്ചത്. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി.
Adjust Story Font
16