ബ്രാവോയെ മറികടക്കാന്‍ ഇനി ഒരു വിക്കറ്റ്; വമ്പന്‍ റെക്കോര്‍ഡുമായി ചാഹല്‍
ഹൈദരാബാദിനതിരെ നാല് വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്
yuzvendra chahal
ഐ.പി.എല്ലിൽ വമ്പൻ റെക്കോർഡുമായി രാജസ്ഥാൻ താരം യുസ്‌വേന്ദ്ര ചാഹൽ. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് ഡ്വൈന്‍ ബ്രാവോക്കൊപ്പം ചാഹൽ പങ്കിട്ടത്. ഇരുവർക്കും 183 വിക്കറ്റ് വീതമാണുള്ളത്.
കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റാണ് ചാഹൽ വീഴ്ത്തിയത്. ഈ സീസണിൽ രാജസ്ഥാന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ബ്രാവോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചാഹൽ ഒന്നാമതെത്തുമെന്ന് ഉറപ്പാണ്.
143 മത്സരങ്ങളിൽ നിന്ന് 21.60 ശരാശരിയിലാണ് ചാഹൽ 183 വിക്കറ്റ് പിഴുതത്. 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഐ.പി.എല്ലിൽ താരത്തിന്റെ മികച്ച പ്രകടനം. പിയൂഷ് ചൗള, അമിത് മിശ്ര, ആർ.അശ്വിൻ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ.
ചാഹല്‍ വലിയ നേട്ടം സ്വന്തമാക്കിയെങ്കിലും ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പനടികള്‍ കൊണ്ട് കളംനിറഞ്ഞ അബ്ദുസ്സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്. ഹൈദരാബാദിന് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നു. നിര്‍ണായക നിമിഷത്തില്‍ സന്ദീപ് ശര്‍മ ഒരു നോബോള്‍ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോള്‍ അബ്ദുസ്സമദ് സിക്സര്‍ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു.
ഹൈദരാബാദ് ഇന്നിങ്സിന്‍റെ അവസാന രണ്ടോവറുകളാണ് മത്സരത്തില്‍ ഏറെ നിര്‍ണായകമായത്. കുല്‍ദീപ് യാദവ് എറിഞ്ഞ 19 ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് തുടര്‍ച്ചയായി മൂന്ന് സിക്സും ഒരു ഫോറും പറത്തി. അഞ്ചാം പന്തില്‍ ഫിലിപ്സ് മടങ്ങി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍കോ ജാന്‍സണെ കൂട്ടുപിടിച്ച് അബ്ദുസ്സമദ് ടീമിനെ വിജയതീരമണക്കുകയായിരുന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി കുറിച്ചു. ഐ.പി.എല്ലില്‍ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ പിറവിയെടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിങ്ങുമാണിത്. തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‍ലറും കത്തിക്കയറിയപ്പോള്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്കോ പടുത്തുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ബട്‌ലർ 59 പന്തിൽ 4 സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 95 റൺസെടുത്ത് പുറത്തായി. സഞ്ജു 38 പന്തിൽ അഞ്ച് സിക്‌സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 66 റൺസെടുത്ത് പുറത്താവാതെ നിന്നു.
. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും തുടക്കം മുതല്‍ തന്നെ ടോപ് ഗിയറിലായിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. നടരാജനാണ് ജയ്സ്വാളിന്‍റെ വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന സഞ്ജുവും ബട്‍ലറും ചേര്‍ന്ന് രാജസ്ഥാന്‍ സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒടുക്കം സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് മാത്രം അകലെ ബുവനേശ്വര്‍ ബട്‍ലറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്മെയറുമായി ചേര്‍ന്ന് സഞ്ജു സ്കോര്‍ 200 കടത്തി.
Adjust Story Font
16